ശ്രീ ലാറി ബേക്കര്‍ ഇന്നു കാലത്ത് 7:30 ന് നിര്യാതനായി. പരിസ്ഥിതിക്ക് കഴിവതും പരിക്കേല്‍പ്പിക്കാതെ എങ്ങനെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാമെന്നു നമ്മെ പഠിപ്പിച്ച ആ മഹാപ്രതിഭ തൊണ്ണൂറാമത്തെ ജന്മനാള്‍ ആഘോഷിച്ച് ഒരു മാസം ആകുന്നതിനു മുമ്പാണ് അന്ത്യശ്വാസം വലിച്ചത്. അദ്ദേഹത്തേക്കുറിച്ച് ഭാര്യ എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചത് ജന്മനാളിലായിരുന്നു. ഇംഗ്ലണ്ടില്‍ ജനിച്ച് ആര്‍ക്കിട്ടെക്ച്ചര്‍ പഠിച്ച് ചൈനയിലും പിന്നീട് ഇന്ത്യയിലും ആശുപത്രികള്‍ പണിയാനും രോഗികളെ സംരക്ഷിക്കാനും അദ്ധ്വാനിച്ച ആ ഗാന്ധിയന്‍ നമ്മുടെ സംസ്ക്കാരത്തിനും കാലാവസ്ഥക്കും ഇവിടെ ലഭ്യമായ അസംസ്‍ക്കൃതവസ്തുക്കള്‍ക്കും അനുയോജ്യമായ രൂതിയില്‍ എങ്ങനെ വീടുകള്‍ നിര്‍മ്മിക്കാമെന്നു കണ്ടെത്തി നമുക്കു പറഞ്ഞു തന്നു. പക്ഷെ നമ്മുടെ സമൂഹം അത് കണ്ടില്ലെന്നു നടിച്ചു. അതിനെ 'വിലകുറഞ്ഞ നിര്‍മ്മാണ രീതി' എന്നു വിളിച്ചു. ധാരാളം പണമുള്ളവര്‍ക്ക് ഇതൊന്നും ആവശ്യമില്ലെന്നു ഭാവിച്ചു. ചിലര്‍ ബേക്കര്‍ജിയുടെ ശൈലി എന്ന വ്യാജേന, അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കാതെ, പുറം പൂശാത്ത വീടുകള്‍ നിര്‍മ്മിച്ചു. അവര്‍ ബേക്കര്‍ജിയുടെ പിന്‍ഗാമികളെന്നു പേരെടുത്തു. ഗാന്ധിജിയും നാരായണഗുരുവും ഉള്‍പ്പെടെ അനേകം മഹാന്മാരെ വിറ്റു കാശാക്കുന്നതില്‍ വിദഗ്ധരായ നമ്മള്‍ ബേക്കര്‍ജിയേയും വെറുതം വിടില്ല എന്നുറപ്പ്. കഷ്ടം.
Added on April 3
“My feeling as an architect is that you’re not after all trying to put up a monument which will be remembered as a ‘Laurie Baker Building’ but Mohan Singh’s house where he can live happily with his family” Laurie Baker
Thanks to Sri C.S. Venkiteswaran for the quote.
2 comments:
ഒരു വാസ്തുശാസ്ത്രജ്ഞന്‍ ആര്‍ക്കിട്ടെക്ക്റ്റ് എന്നതിലുപരി തികഞ്ഞ ഒരു മനുഷ്യസ്നേഹികൂടിയായിരുന്നു ആ സൌമ്യതയുള്ള മനുഷ്യന്‍.അടുത്ത് പരിചയപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്.നന്ദി മാഷേ ഈ ഓര്‍മ്മക്കുറിപ്പിനു..!
അനുശോചനത്തിന്‍റെ ഒരു ചുടുകട്ട ഞാനും വെക്കുന്നു
Post a Comment