Wednesday, November 21, 2007

നമ്മുടെ മനോരോഗാശുപത്രികള്‍

പല രീതിയിലും ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലാണ് കേരളം. പറഞ്ഞുപറഞ്ഞ് ആവര്ത്തന വിരസത വന്നതാണെങ്കിലും ഒന്നുകൂടി പറയട്ടെ, പ്രാഥമിക വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം, സ്ത്രീവിദ്യാഭ്യാസം, എന്നിങ്ങനെ പല കാര്യ‍ങ്ങളിലും കേരളം മുന്നിലാണ്. അതുപോലെ തന്നെ മദ്യ‍പാനം, ആത്മഹത്യ‍ തുടങ്ങിയവയിലും കേരളം മുന്നിലാണ് എന്നതും സത്യം. എങ്കിലും ചില കാര്യ‍ങ്ങളില്‍ കേരളം വളരെ പിറകിലാണ് എന്നത് നമ്മള്‍ മറന്നുകൂട. അത്തരമൊരു കാര്യ‍ത്തേപ്പറ്റിയാണ് ഞാനിവിടെ എഴുതാനുദ്ദേശിക്കുന്നത്. അത് മറ്റൊന്നുമല്ല. നമ്മളില്‍ മിക്കവരും ഒരിക്കലും കാണാത്തതും കാണാനാഗ്രഹിക്കാത്തതുമായ മനോരോഗാശുപത്രിയാണ്. അവിടെയുള്ളവരും മനുഷ്യ‍രാണെന്നതും ശരീരത്തിനു വരുന്ന രോഗം പോലെ മനസിനു രോഗം വന്നവരാണ് അവിടെയുള്ളതെന്നും നമ്മള്‍ മറക്കുന്നു. അവരെ ഭ്രാന്തന്മാരെന്നു വിളിച്ച് നമ്മള്‍ ഒളിച്ചോടുന്നു --- അവര്‍ മനുഷ്യ‍രല്ല എന്ന മട്ടില്‍. നമ്മുടെ അടുത്ത ബന്ധുക്കള്‍ക്കാര്‍ക്കെങ്കിലും മനോരോഗം വരുമ്പോള്‍ മാത്രമാണ് ഈ ആശുപത്രികളേക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നതും അവിടത്തെ പരിതാപകരമായ അവസ്ഥയേപ്പറ്റി അറിയുന്നതും. പലപ്പോഴും ബന്ധുക്കള്‍ പോലും ഇതിനേപ്പറ്റി അന്വേഷിക്കാറില്ല. അവിടെ കിടക്കുന്ന ബന്ധുവിനേപ്പറ്റി പോലും അന്വേഷിക്കാറുമില്ല --- അവര്‍ക്ക് ഭ്രാന്തല്ലേ.

ഏതാണ്ട് രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്പ് ഒരാള്‍ തിരുവനന്തപുരത്തെ മാനസികാരോഗ്യ‍കേന്ദ്രത്തിലേക്ക് കടന്നുചെന്നു. അദ്ദേഹത്തിന് മാനസികരോഗമുണ്ടായിട്ടല്ല. അവിടത്തെ സ്ഥിതിവിശേഷത്തേപ്പറ്റി നേരിട്ടു മനസിലാക്കാന്‍. വെറുതെ അവിടെ കയറിച്ചെല്ലാന്‍ ആര്‍ക്കും കഴിയില്ല. അതിനായി അദ്ദേഹത്തെ സഹായിച്ചത് അക്കാലത്ത് പൊതുപ്രശ്നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെട്ട് പൊതുജനങ്ങളുടെ ആദരവ് നേടിയിരുന്ന, 'ആശാന്‍' എന്നറിയപ്പെട്ടിരുന്ന ശ്രീ കെ.വി. സുരേന്ദ്രനാഥായിരുന്നു. രണ്ടുപേരും കൂടിയാണ് മനോരോഗാശുപത്രി കാണാന്‍ പോയത്. അവിടെ അവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. Solitary confinementല് കിടക്കുന്നവരുടെ കാര്യ‍മായിരുന്നു ഒരുപക്ഷെ ഏറ്റവും പരിതാപകരം. മലമൂത്രവിസര്‍ജ്ജനം അവിടെത്തന്നെ. മുറികളിലേക്ക് വല്ലപ്പോഴും കുറേ വെള്ളം ഒഴിക്കുന്നതല്ലാതെ മറ്റു വൃത്തിയാക്കലൊന്നുമില്ല. പലരും, സ്ത്രീകളുള്‍പ്പെടെ, വിവസ്ത്രരാണ്. ആ മുറിയില്‍ തന്നെ ഭക്ഷണവും ഉറക്കവും. കൂടുതല്‍രോഗികള്‍ ഒരുമിച്ചു കിടക്കുന്നിടത്ത് തീരെ സൌകര്യ‍മില്ല. അവരില്‍ ചിലര്‍ക്കെങ്കിലും കാര്യ‍മായ രോഗമില്ല എന്ന തോന്നല്‍ അവരുടെ സംസാരത്തില്‍ നിന്ന് ഉണ്ടാകുന്നു. വൃത്തിഹീനത പരക്കെയുണ്ട്. താരതമ്യ‍ന ചെറിയ രോഗമുള്ളവരും മുറികളും മറ്റും വൃത്തിയാക്കുന്നതില്‍ സഹായിക്കുന്നു.

ഏറ്റവും പരിതാപകരമായ കാര്യം പല രോഗികളെയും രോഗം പൂര്‍ണ്ണമായി ഭേദമായാലും ബന്ധുക്കള്‍ തിരികെ വീട്ടിലേക്ക് കൂട്ടിക്കെണ്ടു പോകാറില്ല എന്നതാണ്. മറ്റു രോഗങ്ങളേപ്പോലെ മനോരോഗത്തെയും കാണാന്‍ നമുക്ക് കഴിയുന്നില്ല. ഒരിക്കല്‍ മനോരോഗം വന്നാല്‍ ആ വ്യ‍ക്തിയെ ഭ്രാന്തനെന്ന് മുദ്രകുത്തി വീട്ടില്‍നിന്ന് പുറത്താക്കുക എന്നതാണ് പലരും ചെയ്യുന്നത്. മാനസികരോഗത്തേപ്പറ്റി പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ ആവശ്യ‍കതയാണിത് സൂചിപ്പിക്കുന്നത്. സര്‍ക്കാരോ ഏതെങ്കിലും സന്നദ്ധസംഘടനകളോ ഇതിനു മുന്‍കൈ എടുത്താലേ പറ്റൂ.

അന്ന് തിരുവനന്തപുരം മാനസികാരോഗ്യ‍കേന്ദ്രത്തില്‍ പോകാന്‍ മുന്‍കൈ എടുത്ത സുന്ദര്‍ അവിടെ കണ്ട കാഴ്ചകളേപ്പറ്റി കലാകൌമുദിയില്‍ ലേഖനങ്ങളെഴുതി. അവിടത്തെ സ്ഥിതിക്ക് മാറ്റം വരുത്താനായി അദ്ദേഹം പലരെയും കണ്ടു. ഒടുവില്‍ ഒരു കമ്മിറ്റിയുണ്ടായി. അന്വേ‍ഷണമുണ്ടായി. എന്തൊക്കെയോ നിര്‍ദ്ദേശങ്ങളുണ്ടായി. എന്തൊക്കെയോ മാറ്റങ്ങളുണ്ടായി. പിന്നീട് വര്ഷങ്ങള്‍ കഴിഞ്ഞു. മാറ്റങ്ങള്‍ മാറിത്തുടങ്ങി. സ്ഥിതി പഴയതുപോലെ ആയിത്തുടങ്ങി. ഈ സന്ദര്‍ഭത്തിലാണ് സുന്ദറിന്റെ പഴയ ലേഖനങ്ങള്‍ മാതൃഭൂമി പുനപ്രസിദ്ധീകരിക്കുന്നത്. ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കില്‍‍ എന്ന പേരില്‍. മാതൃഭൂമി ബുക്സിന്റെ ഭാരവാഹി ഓ.കെ. ജോണി പറയുന്നതുപോലേ, "എണ്‍പതുകളില്‍ പ്രസിദ്ധീകൃതമായ ഒരു റിപ്പോര്‍ട്ട് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ സാംഗത്യ‍മറിയാന്‍ കേരളത്തിലെ ഭ്രാന്താശുപത്രികളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളിലേക്ക് ഒന്നെത്തിനോക്കുകയേ വേണ്ടൂ."

ഭര്‍ത്താവ്, ഭാര്യ‍, സഹോതരന്മാര്‍ സഹോദരിമാര്‍, തുടങ്ങിയവരെല്ലാം മറന്ന്, പൊതുജനങ്ങളുടെ നോക്കെത്താത്ത ഇടത്ത്, അധികൃതരും രാഷ്ട്രീയക്കാരും തിരി‍ഞ്ഞുനോക്കാതെ ആരുടെയൊക്കെയോ മനുഷ്യ‍ത്വ‍രഹിതമായ പെരുമാറ്റം സഹിച്ച് മൃഗങ്ങള്‍ പോലും അറയ്ക്കുന്ന സാഹചര്യ‍ങ്ങളില് ശേഷം ജീവിതം കഴിച്ചുകൂട്ടേണ്ടിവരുന്ന ഈ ഹതഭാഗ്യ‍രെ രക്ഷിക്കാന്‍ ആരുമില്ലേ? രാഷ്ട്രീയക്കാരെ പ്രതീക്ഷിക്കണ്ട, കാരണം വളരെയധികം വോട്ടുകളൊന്നും ഇവരില്‍നിന്നു കിട്ടില്ലല്ലോ (സുന്ദറിനെ സഹായിച്ച ആശാനെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത് --- അങ്ങനെയുള്ളവര്‍ അപൂര്‍വ്വ‍ം). കേരളത്തിന്റെ മനസാക്ഷിക്കു (അങ്ങനെയൊന്നുണ്ടെങ്കില്‍) മുന്നില് ഒരു ചോദ്യ‍ചിഹ്നമായി ഈ ആശുപത്രികള്‍ എത്രകാലം നില്‍ക്കും?

-------------------------

ഈ പിസ്തകത്തേപ്പറ്റിയുള്ള നിരൂപണം മലയാളം ഇന്ത്യ‍ ടുഡേയിലുണ്ട് (നവമ്പര്‍ 28, 2007)

Thursday, June 7, 2007

Education scenario in Kerala

Kerala is in the forefront of school education in the country. There is no doubt about that. Whatever people may complain, our government and aided schools are much ahead of similar schools in other state without doubt. I was convinced about this when I participated in a Workshop on Science Education organised by the People's Council of Education and the Homi Bhabha Centre for Science Education (HBCSE), TIFR, Mumbai at HBCSE. There were speakers from all over the country with a lot of experience in the education sector and also social activists. It was a very nice experience for me and I learnt a lot of things. I will be writing something about that in my other blog (chithariyachinthakal.blogspot.com). Right now I give below the paper on Kerala's experience in the education sector that I presented at the Workshop. I am happy that several people came to me and appreciated the presentation. Here we go:

Making Education Less Tedious and More Effective: the Kerala experience
V. Sasi Kumar
Centre for Earth Science Studies, Thiruvananthapuram
Abstract
Education has been a matter of concern for a lot of people in our country for the past several decades. There have been several efforts to make education more effective and less tedious especially at the school level. The state of Kerala has been going through a series of educational reforms over the last decade or so, with the same ob jective. This includes the adoption of a constructivist paradigm along with comprehensive and continuous evaluation. The state introduced IT education at the high school level five years back and is now planning to introduce IT Enabled Education. A large scale exercise in curriculum revision on the basis of the National Curriculum Framework 2005 published by NCERT is now in progress. Here I attempt to examine how these reforms have helped to achieve the goals of making schooling more attractive, learning student-centred and education more effective, while empowering teachers.

Introduction

Over the last five decades or so, we have been discussing the need for changes in the system of education in our country as we search for a system that is attractive to children and effective at the same time. There have also been isolated attempts in this direction in different parts of the country both in the formal and informal sectors. Still, we find that we don’t have an educational system about which we feel satisfied. That is obviously the reason for our constant efforts at reforming our educational system. The dissatisfaction is equally applicable to all sub jects of study and all levels of education, though the emphasis may vary from place to place or among individuals.

The education system needs to aim at the overall development of the growing individual so that (s)he becomes capable of leading a satisfying and productive life, while also becoming useful to society and humanity as a whole. For this, the individual today has to acquire skills that were once not very much essential, while at the same time acquiring life skills that have always been necessary to live in today’s and tomorrow’s society. Since science was added to the school curriculum about fifty years ago, its importance in society has only increased. For a long time, our attention was on content, though there were heated discussions on teaching methods and the effectiveness of classroom transaction. Only in exceptional cases were the reforms in methods implemented. It was only in the 90s that some sincere attempts were made to reform the process. We are now waking up to the need for paying attention to the process as well as the content. More importantly, it is becoming increasingly apparent that it is not sufficient just to learn—children need to learn to learn. And this is becoming more important in today’s world of information highways, mobile computing, and rapidly changing technology.

An important part of our education system is the evaluation system. Evaluation of students has always been through written examinations. This essentially meant that the student had to memorise whatever (s)he is supposed to learn and reproduce it on the answer paper during the specified time on the day(s) of examination. This has several drawbacks: a child who is ill on that day could perform below par; the system basically tests the ability of the student to memorise and recall material; the examination does not cover all aspects of the child’s personality; and so on, yet the child is branded by the marks scored in the examination. Worse, a spirit of competition developed among, very strangely, the parents! This often led to the children being driven to score higher ranks and sometimes even to suicides. While these issues are valid for all sub jects, there are certain issues relevant to each sub ject, including science. We shall examine below how the state of Kerala attempted to face these challenges and what it plans for the future.

Science Education

The teaching of modern science started more than five decades back. Being a new and exciting sub ject, its teaching possibly started off with building facilities like laboratories and with much demonstration of experiments in the laboratory and classrooms. There surely must have been considerable enthusiasm among both the teaching and learning communities. But eventually, as education became more widespread and the emphasis shifted from acquiring knowledge to scoring marks and ranks, science education also suffered the same fate as other sub jects. Science at the school level seems to have lost touch with life and nature and become just another paper in the examinations that can help the students score better marks. The reasons could possibly be traced to the evaluation method used and the importance given to scoring marks. It was important to score good marks for getting admission to desired courses, and later for getting good employment.

Even when science is/was taught reasonably well, the emphasis is/was on the content. The students are asked to learn a collection of facts. As a result, they do not recognise the spirit of inquiry that drives scientists, do not acquire a scientific aptitude and fail to recognise the fact that science has a long history and has been evolving. They fail to realise the basic tenet of science that no statement, even if made by the greatest scientist, need be taken to be the absolute truth. In other words, there are no gods, living or otherwise, in science. Thus we find that the main purpose of science education is not achieved.

So what do we expect from science education? Let me list out some points, which may not be comprehensive, but just for the present discussion:
  • Learn about the nature of the world around us;
  • Learn about the process that helped us to know about the world around us;
  • Understand the advantages of this process;
  • Understand how the process and our knowledge evolved over the centuries;
  • Inculcate an interest in children to learn further through this process;
  • Empower the children to carry out further studies through this process;
  • Empower the children to use this process for solving problems in their lives;
  • Help the children to acquire thinking skills that can protect them from exploitation.
If we are to achieve these ob jectives, it is not sufficient that the children learn by rote some information that is provided in textbooks and reproduce them in the answer paper. It is essential that the natural curiosity of the children is awakened and cultivated, the children become part of scientific activity, learn to identify problems that could be attacked using the process of science, apply their minds to these problems and try to find their own solutions, however unlikely or apparently ridiculous the solutions may be. How can we achieve this? There is perhaps no complete answer now. I shall only describe the experience of Kerala state which introduced certain reforms during the last few years.

DPEP and the Change in Pedagogy

It was the National Education Policy of 1986, its Programme of Action (1992), the Minimum Learning Level programme and the Operation Blackboard scheme that first introduced concepts like learner centred education, activity orientation, and environmental based and life related education. These programmes failed to achieve fully the desired results because of various reasons: lack of proper monitoring, absence of local participation in implementing the programme, lack of continuing training and on-site support and the evaluation system remaining the same. The DPEP was started as an attempt to sort out the issues that these programmes left. This scheme envisaged active participation by the local community and teachers in planning and implementing the programmes.

The District Primary Education Programme was started in three districts in Kerala in 1994 and extended to three more districts. The programme was later extended to the entire state. The primary ob jectives of the Programme were:
  • To provide access for all children to primary education according to national norms;
  • To ensure retention for all children in primary classes; and
  • To effect a substantial improvement in quality of primary education.
DPEP developed a child centered pedagogy as an experiment in the primary classes. ‘Activity based Classroom’ is one of the main concepts practised in all the districts. Though the programme itself was mired in controversy since the World Bank was involved, it eventually got support from a lot of people in the academic community. Those who were involved in the programme in any manner, supported the programme, while others opposed the programme. The exercise did attract attention from outside the state too. For instance, in her report to the Frontline in August 2001, Anita Rampal(1) wrote: “A systematic effort has been made to redefine the process of school education under the District Primary Education Programme (DPEP) in six districts of Kerala. ... The effort in Kerala was more participatory than in other states. Discussions between parents and teachers about the curriculum and textbooks and the way these need to be changed in order to ensure better learning were conducted at the panchayat level. Thousands of resource teachers worked tirelessly in each district to orient their colleagues towards changing their teaching practices for the better.” Though the debates about the programme were heated and continued for a long time, it had succeeded in making an impact in the state, which changed the scenario for ever.

The state eventually decided to adopt the constructivist pedagogy—social constructivism, to be precise. This was extended to all classes up to 10. This ensured that the child is no longer a passive listener to the teachers’ lectures. The child became an active participant in the teaching/learning process by doing pro jects, organising seminars and quizzes and so on. Children are not always confined to the classrooms. And the teacher’s role changed from that of transferring knowledge to that of a guide. Though this has not, admittedly, been adopted by all teachers in all schools, the process is continuing and the teachers who are remaining aloof today will have to yield sooner rather than later. There cannot be a going back.

A scheme for Comprehensive and Continuous Evaluation, which includes evaluation by self, by peers and by teachers, has been adopted. This evaluates not just what the student has memorised, but also her communication skills, leadership qualities and other abilities. When the pedagogy changed, the examination also went through a change. The type of questions asked in the examination changed from direct questions that required rote learning and verbatim reproduction of answers taught in the class to indirect and even open ended questions which could be answered by the child in own words. Though the changes initially made the children and parents apprehensive, the children were seen to be very happy when they came out from their examination halls. They realised that they need not memorise answers—in fact, there was no point in memorising because the questions were very different. In fact, the questions were refreshingly different, and many children actually enjoyed answering the open-ended questions. The media, in fact, promnently carried the news, the television channels showing visuals of children coming out laughing and joking. The sombre atmosphere of an examination venue was gone. The Continuous and Comprehensive Evaluation scheme also helped the children to relax. The final examination was not the deciding factor. All activities of the child are recorded and go through a process of self-evaluation, peer-evaluation and teacher-evaluation. These contribute to the final score of the child. Again, examinations at the end of the first and second terms also contribute to the final score. Moreover, the children are given grades at the end of the year, so the vicious competition for scoring ranks disappeared. These helped to significantly reduce the tension the children had been sub jected to earlier.

IT@School

Another move that was started in the education sector was the IT@School Pro ject. The ob jective of the pro ject was to introduce Information Technology to children. A committee was headed by Prof. U.R. Rao, former Chairman of the Indian Space Research Organisation, was constituted to make recommendations on the direction the pro ject should take. After studying the status of education in the state and elaborate discussions, the Committee recommended that IT should be integrated with the curriculum and it should be used for improving curriculum transaction in the classes. They envisaged that all teachers should be empowered to use this technology within three years. IT was thus introduced in the eighth standard in the year 2002 after conducting training in IT for a large number of teachers. Though, initially, IT education was optional, it was soon made compulsory and examination was introduced in 8th 9th and tenth classes progressively. The state saw very brisk activity in the government and aided schools to make computers available to the students. Today, almost every government/aided school has at least five computers, often more. About 200 Master Trainers were trained in computers and most of the teachers have now undergone at least one week’s training in using computers.

Thus the stage has now been set for introducing IT enabled education in the state. Already, a software (Dr. Geo) has been introduced in class 10 for teaching geometry and some private schools have started using computers extensively for teaching all sub jects. With curriculum revision now under way, the government has decided to introduce IT Enabled Education in the new curriculum, and, accordingly, a Focus Group has been set up for IT Enabled Education along with thirteen other Focus Groups for different subjects and sections. The Focus Groups have almost completed the activities for preparing position papers on the sub jects. This was done after conducting surveys on the existing system to identify its merits and defects and also holding consultations with the different sections of the public. Further consultations and discussions will take place before the position paper is finalised and work on preparing the revised curriculum starts.

Edusat and Victers

After the launch of Edusat, the IT@School Pro ject started a new programme called Virtual Classroom Technology on Edusat for Rural Schools, abbreviated to VICTERS. This envisaged stting up Satellite Interactive Terminals (SIT) and Receive only Terminals (ROT) in schools that will receive programmes telecast from the studio in Thiruvananthapuram. The system is being used for various purposes including teacher training and providing a virtual classroom environment with highly skilled teachers to children in remote schools so that the disadvantage normally faced by children in remote schools is reduced to some extent. The system is also proposed to be used to provide Internet connectivity and to upload material to servers in schools during night time. Right now, what it lacks is good quality content, though these are being created and also borrowed from other sources. The system is being used though not to the fullest capacity and some fine tuning of the process may be required as we learn from the experience.

Expectations

Thus the state has now reached a situation where the child is made to actively participate in the learning process and his overall evaluation is done continuously and not just at the end of the year. Computers have been made available in all schools and the state government has declared that all schools will be connected to the Internet in three years. Multimedia rooms have already been set up in many schools and it is hoped that this facility will become available in almost all schools in a couple of years at the most. Thus, the classrooms in Kerala are undergoing a rapid transformation and getting ready to accept more changes. Changes, per se, need not necessarily lead to improvement in education. So let us see how these changes are hoped to bring about improvement in education.

The DPEP has already been shown to have made an impact, as the report in Frontline discussed. The report was based on a study by a group of experts of which its author was a member. The group found that primary students fared even better than high school students in some basic skills like arithmetic, map reading, writing and so on. To quote from the report, “The results of the test show that children in Class IV of schools in the DPEP districts perform remarkably better than those in non-DPEP districts; in some cases they outperform the much older students of Class IX.” With the extension of this to higher classes, which has now been completed up to class 12, we hope the situation in high schools also has improved. It is generally recognised that there has been a qualitative change in children after the introduction of the new pedagogy and the new evaluation methods. Teachers say that the children show better proficiency in writing and speaking. A couple of studies ave being conducted about how the reforms have changed the education scenario, and we are waiting for the results to be published. Since grades have been introduced in all classes, it is not easy to compare the performance before and after the introduction of the new pedagogy in higher classes.

If the experience of DPEP can be expected to be repeated in the higher classes also, which seems reasonable to expect, this should bring about a welcome change in school education in the state. But over time, deterioration should be expected. Already, private publishers have brought out books on ideas for pro jects and also on how to do pro jects. Soon we can expect ready made pro ject reports to be available, which will make the whole idea of the new pedagogy meaningless. On the other hand, since children will be evaluated not just for the final product but also for the process, we may hope that this deterioration will be limited.

Acknowledgements

The author thanks Sri N.K. Sathyapalan, Sri V.K. Sasidharan and Sri R. Harikumar for suggestions and help in preparing this manuscript.
_________________________

Note:
1 Director, National Literacy Resource Centre, Lal Bahadur Shastri Academy of Administration, Mussoorie.

Thursday, April 26, 2007

ചെറുകഥ

ഞാനൊരു ചെറുകഥയെഴുതി. ഭാഗ്യവശാല്‍ വാരികകളോ മാസികകളോ ഒന്നും അത് പ്രസിദ്ധീകരിച്ചില്ല. ഒടുവില്‍ ഒരു ഓണ്‍ലൈന്‍ മാസിക അത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. കുറച്ചു കാലമായി അത് പ്രസിദ്ധീകരിച്ചിട്ട്. പുറത്തു പറയാന്‍ ധൈര്യം വന്നില്ല. താങ്കള്‍ക്ക് സമയവും സൌകര്യവുമുണ്ടെങ്കില്‍ അത് വായിക്കാനപേക്ഷ. അത് വായിക്കാനായി താഴെ കൊടുത്തിരിക്കുന്ന URL സന്ദര്‍ശിക്കുക:
http://www.chintha.com/node/868

വായിച്ചിട്ട് ഇഷ്ടമായെങ്കില്‍, ഇഷ്ടമായെങ്കില്‍ മാത്രം, ഇവിടെ എഴുതുക. കലി വന്നെങ്കില്‍ ദയവു ചെയ്ത് കടലാസില്‍ എഴുതിയശേഷം അത് കത്തിച്ചു കളയുക. :-)

Sunday, April 1, 2007

ബേക്കര്‍ജിക്ക് അന്ത്യാഞ്ജലി

ശ്രീ ലാറി ബേക്കര്‍ ഇന്നു കാലത്ത് 7:30 ന് നിര്യാതനായി. പരിസ്ഥിതിക്ക് കഴിവതും പരിക്കേല്‍പ്പിക്കാതെ എങ്ങനെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാമെന്നു നമ്മെ പഠിപ്പിച്ച ആ മഹാപ്രതിഭ തൊണ്ണൂറാമത്തെ ജന്മനാള്‍ ആഘോഷിച്ച് ഒരു മാസം ആകുന്നതിനു മുമ്പാണ് അന്ത്യശ്വാസം വലിച്ചത്. അദ്ദേഹത്തേക്കുറിച്ച് ഭാര്യ എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചത് ജന്മനാളിലായിരുന്നു. ഇംഗ്ലണ്ടില്‍ ജനിച്ച് ആര്‍ക്കിട്ടെക്ച്ചര്‍ പഠിച്ച് ചൈനയിലും പിന്നീട് ഇന്ത്യയിലും ആശുപത്രികള്‍ പണിയാനും രോഗികളെ സംരക്ഷിക്കാനും അദ്ധ്വാനിച്ച ആ ഗാന്ധിയന്‍ നമ്മുടെ സംസ്ക്കാരത്തിനും കാലാവസ്ഥക്കും ഇവിടെ ലഭ്യമായ അസംസ്‍ക്കൃതവസ്തുക്കള്‍ക്കും അനുയോജ്യമായ രൂതിയില്‍ എങ്ങനെ വീടുകള്‍ നിര്‍മ്മിക്കാമെന്നു കണ്ടെത്തി നമുക്കു പറഞ്ഞു തന്നു. പക്ഷെ നമ്മുടെ സമൂഹം അത് കണ്ടില്ലെന്നു നടിച്ചു. അതിനെ 'വിലകുറഞ്ഞ നിര്‍മ്മാണ രീതി' എന്നു വിളിച്ചു. ധാരാളം പണമുള്ളവര്‍ക്ക് ഇതൊന്നും ആവശ്യമില്ലെന്നു ഭാവിച്ചു. ചിലര്‍ ബേക്കര്‍ജിയുടെ ശൈലി എന്ന വ്യാജേന, അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കാതെ, പുറം പൂശാത്ത വീടുകള്‍ നിര്‍മ്മിച്ചു. അവര്‍ ബേക്കര്‍ജിയുടെ പിന്‍ഗാമികളെന്നു പേരെടുത്തു. ഗാന്ധിജിയും നാരായണഗുരുവും ഉള്‍‍പ്പെടെ അനേകം മഹാന്മാരെ വിറ്റു കാശാക്കുന്നതില്‍ വിദഗ്ധരായ നമ്മള്‍ ബേക്കര്‍ജിയേയും വെറുതം വിടില്ല എന്നുറപ്പ്. കഷ്ടം.

Added on April 3

“My feeling as an architect is that you’re not after all trying to put up a monument which will be remembered as a ‘Laurie Baker Building’ but Mohan Singh’s house where he can live happily with his family” Laurie Baker

Thanks to Sri C.S. Venkiteswaran for the quote.

Sunday, March 18, 2007

സ്വാതന്ത്ര്യവും നമ്മുടെ മീഡിയയും

കുറച്ചുകാലമായി എഴുതണമെന്നു വിചാരിച്ചിരുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ട് ഒരു വാര്ത്ത കാണാനിടയായി. അങ്ങനെയാണ് ഇതെഴുതാനുള്ള പ്രചോദനമുണ്ടായത്. വിഷയം തലവാചകത്തില്‍ സൂചിപ്പിച്ചതു തന്നെ. സ്വാതന്ത്ര്യത്തേക്കുറിച്ച് ഏറ്റവും ഉച്ചത്തില്‍ സംസാരിക്കുന്നവരില്‍ ഒരു പക്ഷെ ഏറ്റവും മുന്നില്‍ നില്ക്കുന്നത് നമ്മുടെ മാധ്യ മങ്ങള്‍ തന്നെയായിരിക്കും. ഇതില്‍ തെറ്റൊന്നുമില്ല, എന്നു തന്നെയല്ല ഇതവരുടെ കടമകൂടിയാണ് എന്നു പറയണം. കാരണം സ്വാതന്ത്ര്യബോധം ജനങ്ങളിലുണ്ടാക്കാനും അതു നഷ്ടപ്പെടാതെ സൂക്ഷിക്കാനും മാധ്യമങ്ങള്‍ക്ക് വലിയ ഒരു പങ്കുണ്ട്. നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമ്മള്‍ തുടര്ച്ചയായി ശ്രദ്ധിച്ചില്ലെങ്കില്‍ അത് നമുക്ക് നഷ്ടപ്പെടാം എന്ന് ഓര്ക്കേണ്ടതുണ്ട്. എന്നാല്‍ സ്വാതന്ത്ര്യത്തേക്കുറിച്ച് ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ തന്നെ മറ്റൊരു കാര്യം കൂടി അവര്‍ ഓര്ക്കേണ്ടതുണ്ട്. അത് ഉത്തരവാദിത്ത ബോധമാണ്.

ഉത്തരവാദിത്തമില്ലാത്ത സ്വാതന്ത്ര്യവും ഉത്തരവാദിത്തമില്ലാത്ത അവകാശങ്ങളും ഒരുപോലെ അപകടകാരിയാണ്. (അതുപോലെ തന്നെ അവകാശങ്ങളോ സ്വാതന്ത്ര്യമോ ഇല്ലാത്ത ഉത്തരവാദത്തം അര്ത്ഥശൂന്യവുമാണ്.) സ്വാതന്ത്ര്യം തന്നെ അനിയന്ത്രിതമാകാനാവില്ല. നിങ്ങളുടെ സ്വാതന്ത്ര്യം ആരംഭിക്കുന്നിടത്ത് എന്റെ സ്വാതന്ത്ര്യം അവസാനിക്കണം. അവസാനിച്ചേ പറ്റൂ. അവനവന്റെ സ്വാതന്ത്ര്യം എവിടെ അവസാനിക്കുന്നു എന്നുള്ളതിനേപ്പറ്റി ഓരോരുത്തര്‍ക്കും നല്ല ബോധവും ഉണ്ടായിരിക്കണം. അതുണ്ടായില്ലെങ്കില്‍, അതുണ്ടാകാത്തവര്‍ പല പ്രശ്നങ്ങള്‍ക്കും കാരണക്കാരാകും. സ്വന്തം സ്വാതന്ത്ര്യത്തേപ്പറ്റി അതിരുകവിഞ്ഞ ബോധമുണ്ടാകുകയും മറ്റുള്ളവരുടെ സ്വാതന്ത്ര്യ ത്തിന് വില കല്‍പ്പിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തോന്നുന്നു.

ഇനി ‍ഞാന്‍ ഇതെഴുതിത്തുടങ്ങാനിടയായ വാര്‍ത്തയിലേക്കു കടക്കട്ടെ. ഒരു അനുസ്മരണ സമ്മേളനത്തില്‍ വച്ച് ശ്രീ ഋഷിരാജ് സിങ്ങ് പറഞ്ഞ കാര്യ മാണ് ഇതെഴുതാന്‍ കാരണമായത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ആ സമ്മേളനത്തില്‍ വച്ച് പത്രപ്രവര്‍ത്തകര്‍ പലപ്പോഴും സംഭവങ്ങളെ തീരെ ലളിതവല്‍ക്കരിക്കുകയും വ്യക്തികളുടെ മാനസികാവസ്ഥ പരിഗണിക്കാതെ ചോദ്യങ്ങള്‍ ചോദിക്കുന്നതായും അദ്ദേഹം ആരോപിച്ചു. മാനസിക സംഘര്‍ഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയോട് "ഇപ്പോള്‍ എന്തു തോന്നുന്നു?" എന്നതുപോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നതാണ് അദ്ദേഹം പറഞ്ഞ ഒരു കാര്യം എന്നാണെന്റെ ഓര്‍മ്മ. ചില സമയത്തെങ്കിലും എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട്. പലപ്പോഴും പത്രലേഖകരോടൊപ്പം ടെലിവിഷന്‍കാരും ഉണ്ടാകും എന്നതു കൊണ്ടും മാധ്യമ പ്രവര്‍ത്തകരെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകാം എന്നതു കൊണ്ടും പലര്ക്കും ന്യായമായി പ്രതികരിക്കാന്‍ പറ്റാറില്ല. ആ പ്രയാസം തന്നെയാണ് മാധ്യമ പ്രവര്ത്തകര്‍ മുതലെടുക്കുന്നതും. ചില രാഷ്ട്രീയ പ്രവര്‍ത്തകരെങ്കിലും ഇങ്ങനെ ഞെളിപിരി കൊള്ളുന്നത് നമ്മളില്‍ പലരും കണ്ട് ആസ്വദിച്ചിട്ടുമുണ്ടാകും. എന്നാല്‍ ഇത് നിസ്സഹായരായ കുട്ടികളോടാകുമ്പോള്‍ നമുക്കത് സഹിക്കാവുന്നതിലും അപ്പുറത്താകും. അത്തരമൊരു സംഭവമാണ് ഞാന്‍ ആദ്യം സൂചിപ്പിച്ചത്.

ഭാര്യ മദ്യത്തില്‍ വിഷം കലക്കി കൊടുത്തതു മൂലം ഭര്‍ത്താവും സുഹൃത്തും ആശുപത്രിയിലാകുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവം ചിലരുടെയെങ്കിലും മനസിലുണ്ടാകും. പിന്നീട് ഭാര്യ അറസ്റ്റിലാകുകയും ചെയ്തു. ഇതിനോടടുത്ത ഒരു ദിവസമാണ് ടെലിവിഷനില്‍ ‍ഞെട്ടിക്കുന്ന ആ കാഴ്ച ഞാന്‍ കണ്ടത്. ഏത് ചാനലാണ് എന്നെനിക്ക് ഓര്‍മ്മയില്ല. കാരണം ഞാന്‍ വെറുതെ ചാനലുകള്‍ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു ചെറിയ വീട്. വീട്ടിനുള്ളിലേക്ക് ടെലിവിഷന്‍ ക്യാമറയും റിപ്പോര്‍ട്ടറുമൊക്കെക്കൂടി കയറുന്നു. മുറിയില്‍ കട്ടിലില്‍ ഒരു പെണ്‍കുട്ടി കമഴ്ന്ന് കിടക്കുന്നു. ഒരരികില്‍ ഒരാണ്‍കുട്ടി ഇരിക്കുന്നു. പതിനാറോ പതിനെട്ടോ വയസു വരും. ലൈറ്റ് ആണ്‍കുട്ടിയുടെ മുഖത്തേക്ക് തെളിച്ചുകൊണ്ട് റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു, "അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു?" രണ്ടോ മൂന്നോ പ്രാവശ്യം ചോദിച്ച ശേഷമാണെന്നു തോന്നുന്നു ആ കുട്ടി പറഞ്ഞു, "എനിക്കറിയില്ല" എന്ന്. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ആ കുട്ടി പറഞ്ഞു, "ഞാനിവിടെയല്ല പഠിച്ചത്" എന്ന്. ഇവരുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവണം. പക്ഷെ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. റിപ്പോര്‍ട്ടര്‍ എല്ലാം മനസിലാക്കിത്തന്നെയാണ് ചെന്നിരിക്കുന്നത്. "അതിപ്പോഴല്ലേ. അതിനു മുമ്പെങ്ങനെയായിരുന്നു?" കുട്ടി വീണ്ടും മൌനം പാലിച്ചു. അപ്പോള്‍ ചോദ്യം കമഴ്ന്നു കിടക്കുന്ന (ഒരു പക്ഷെ കരഞ്ഞുകൊണ്ട് കിടക്കുന്ന) പെണ്‍കുട്ടിയോടായി. ആ കുട്ടിയും ഒന്നും മിണ്ടാത്തപ്പോള്‍ പോലീസ് മുറയിലായി ചോദ്യം. "കേട്ടില്ലേ, കുട്ടിയാടാ ചോദിച്ചത്. അമ്മയും അച്ഛനും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന്" എന്നിട്ടും ആ കുട്ടി ഒന്നും മിണ്ടിയില്ല. സഹികെട്ട് ആ 'പട്ടാളം' അവിടെ നിന്ന് ഇറങ്ങിപ്പോയി.

ഇതെനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിപ്പോയി. ഞാനിതെന്റെ ചില മാധ്യമ സുഹൃത്തുക്കളോടു പറഞ്ഞു. അവര്‍ സഹതാപം പ്രകടിപ്പിച്ചു. അവര്‍ക്ക് എന്തു ചെയ്യാനാവും? ഏത് തൊഴിലിലും പല തരത്തിലുള്ളവരുണ്ടല്ലോ. പക്ഷെ നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ ഇത്തരം ക്രൂരതകള്‍ വര്‍ദ്ധിക്കുകയേയുള്ളൂ. മാധ്യമങ്ങള്‍ക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ എന്റെ സ്വാതന്ത്ര്യം തുടങ്ങുന്നിടത്ത് അവരുടേത് അവസാനിക്കണം. മാത്രമല്ല ആരായാലും മനുഷ്യത്വ രഹിതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചു കൊടുക്കാന്‍ പാടില്ല. നമ്മള്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ നമുക്ക് നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടാം. ഒരിക്കല്‍ നഷ്ടപ്പോട്ടാല്‍ അത് തിരിച്ചെടുക്കാന്‍ വളരെ കഷ്ടപ്പെടേണ്ടിവരും.