Today's Mangalam newspaper carries a report that the V.R. Krishna Iyer committee for legal reforms has recommended that there should be a law that limits children to two per family. If a third child is born, then the parents would have to pay a fine of Rs. 10,000. I thought this is absurd and could lead to problems like infanticide. But the committee also suggests that certain facilities like free education should be withheld for the child. I am generally in favour of this although the child will feel discriminated agains. But it seems there are people who are totally opposed to any such suggestions. One such response was that people should be free to decide how many children they want and such laws shouldn't even be dreamt of. I cannot agree with that view.
Free Society does not really mean that everybody is free to do what they want. No society can survive that way. When there are issues that the society faces as a unit, every member may have to make compromises. We as a people are very irresponsible, putting all responsibility on the government while claiming all benefits that are supposed to come to us. When we have more children, we simply assume that the government will provide for them. We may say that it is not the government who provides for *my* children. Think again. The water to drink, electricity, space on the road for travelling, parking space, medical care, education---a lot of things are provided by the government. I may provide only money, and that too from the salary I get, which again could be mediated by the government (government job, for instance). So long as we live in a society, we have to respond to the needs of society and abide by the laws that the society implements from time to time. We can, of course, examine the laws and express our opinions. But what is decided finally will have to be followed. And the government is only a group of people whom society has entrusted the job of running the society. That is what we call democracy.
I don't support the idea of punishing people who have more than two children. But withholding benefits from the third child is, I think, one way of promoting the idea of two children per family. I have nothing against it. Everyone knows that these are the consequences. If they still go ahead with a third child, well, they should face the consequences. We all know that the world itself is over-populated. Unless we bring down human population, there is going to be a catastrophe. Money we can print as much as we want, but not resources. Resources are limited and we are depleting them one by one. Unless we are very careful, we could soon be looking at the end of the world.
Sunday, July 27, 2008
Wednesday, July 16, 2008
കാലാവസ്ഥാവ്യതിയാനവും കേരളവും
ഈ വര്‍ഷത്തെ അനുഭവത്തിനു ശേഷം കാലാവസ്ഥാവ്യതിയാനം (climate change) ഉണ്ടാകുന്നില്ല എന്നാരും പറയില്ല. മാര്‍ച്ചിലെ അസാധാരണ മഴയും തുടര്‍ന്ന് ഇടവപ്പാതിയിലെ അസാധാരണ ഉണക്കും എല്ലാവരെയും ബുദ്ധിമുട്ടിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്തിന്, സര്‍ക്കാര്‍ പോലും പ്രവര്‍ത്യോന്മുഖമായിരിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തേപ്പറ്റി ഒരു വൈറ്റ് പേപ്പര്‍ തയാറാക്കാനായി ഒരു കമ്മിറ്റിയെ തന്നെ ഏല്‍പ്പിച്ചിരിക്കയാണ്.
എന്താണീ കാലാവസ്ഥാവ്യതിയാനം? ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യന്‍ അനിയന്ത്രിതമായി പെട്രോളിയം കത്തിക്കുകയും കാടു വെട്ടിത്തെളിക്കുകയും ചെയ്യുന്നതിന്റെ ഫലമായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് എന്ന വാതകത്തിന്റെ അളവ് വളരെ കൂടുകയും തത്ഫലമായി അന്തരീക്ഷത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ അതു കൊണ്ടവസാനിക്കുന്നില്ല. ഊഷ്മാവ് കൂടുമ്പോള്‍ കൂടുതല്‍ മഞ്ഞുരുകുന്നു. ധ്രുവങ്ങളിലും പര്‍വ്വതങ്ങള്‍ക്കു മുകളിലും ഖനീഭവിച്ചു കിടന്നിരുന്ന മഞ്ഞ് ഉരുകിത്തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന വെള്ളം കടലില്‍ ചെന്നു ചേരുമല്ലോ. ഇത് കടല്‍ നിരപ്പുയരാന്‍ കാരണമാകുന്നു. മാത്രമല്ല, ഊഷ്മാവ് കൂടുമ്പോള്‍ ജലത്തിന്റെ വ്യാപ്തം വര്‍ദ്ധിക്കുന്നതു കൊണ്ടും കടല്‍നിരപ്പുയരുന്നു. അങ്ങനെ, താഴ്‍ന്നു കിടക്കുന്ന തീരപ്രദേശങ്ങളും ദ്വീപുകളും കടലിനടിയിലാകാന്‍ ഇടയാവുന്നു. ശരാശരി ഊഷ്മാവ് വര്‍ദ്ധിക്കുന്നതുകൊണ്ട് പല ജീവികള്‍ക്കും അവ ജീവിച്ചിരുന്നയിടങ്ങളില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. മത്സ്യങ്ങളും മൃഗങ്ങളും കൂടുതല്‍ തണുപ്പുള്ളയിടങ്ങള്‍ അന്വേഷിച്ചു പോകാം. എന്നാല്‍ ചെടികളെന്തു ചെയ്യും? അവയ്ക്ക് മറ്റൊരിടത്തേക്ക് പോകാന്‍ കഴിയാത്തതുകൊണ്ട് അവയുടെ വളര്‍ച്ച മുരടിക്കാം. ചെടികളുടെ ഉത്പ്പാദനക്ഷമത കുറയും. കാലാവസ്ഥാ വ്യതിയാനം പഠിക്കാനായി ഐക്യരാഷ്ടസഭ ഉണ്ടാക്കിയ Intergovernmental Panel on Climate Change അഥവാ IPCC യുടെ 2007 ലിറങ്ങിയ നാലാം റിപ്പോര്‍ട്ടനുസരിച്ച് മൊത്തം മഴ കുറയുമെങ്കിലും മഴയുടെയും വരള്‍ച്ചയുടെയും തീവ്രത വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ഇങ്ങനെ പല പ്രത്യാഘാതങ്ങളുമുണ്ടാകാം.
ഇത് കേരളത്തെ എങ്ങനെ ബാധിക്കും എന്നാലോചിച്ചു നോക്കൂ. കടല്‍ നിരപ്പുയര്‍ന്നാല്‍ കേരളതീരത്തുള്ള താഴ്ന്നയിടങ്ങളില്‍ കടല്‍ വെള്ളം കയറാം. ശരാശരി കടല്‍ നിരപ്പ് അര മീറ്റല്‍ ഉയര്‍ന്നാല്‍ ജലം എവിടെ വരെ കയറും എന്ന് ഇപ്പോള്‍ നമുക്കറിയില്ല. കടല്‍ നിര്പ്പുയരുമ്പോള്‍ നദികളില്‍ ഇപ്പോള്‍ കാണുന്നതിനേക്കാള്‍ ഉള്ളിലേക്ക് ഉപ്പുവെള്ളത്തിന്റെ പ്രഭാവമുണ്ടാകും. ഇപ്പോള്‍ത്തന്നെ ഭക്ഷണാവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന നമ്മള്‍ കൂടുതല്‍ ദൂരെ നിന്ന് ഭക്ഷണം കൊണ്ടുവരേണ്ടി വരാം. മൊത്തം ലഭിക്കുന്ന മഴയുടെ അളവു കുറയുന്നതുകൊണ്ട് ജലലഭ്യത കുറയാനാണ് സാദ്ധ്യത. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ കുളങ്ങളും തടാകങ്ങളും നികത്തിയതിന്റെ തിക്തഫലങ്ങള്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. മനുഷ്യരാശിയുടെ തന്നെ ആര്‍ത്തി മൂത്ത ജീവിതരീതി തന്നെയാണ് നമ്മെ ഇത്തരമൊരവസ്ഥയില്‍ കൊണ്ടുവന്നെത്തിച്ചിരിക്കുന്നത്. ഇതിന് ഈ കൊച്ചു കേരളത്തില്‍ മാത്ര ജീവിക്കുന്നവര്‍ വിചാരിച്ചാല്‍ കാര്യമായ മാറ്റമൊന്നും വരുത്താനാവില്ല. എന്നാല്‍ കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന ദോഷഫലങ്ങളില്‍ നിന്ന് കുറേയൊക്കെ ആശ്വാസം ലഭിക്കാന്‍ കഴിഞ്ഞേക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ താല്പര്യമെടുത്തു കാണുന്നത് നല്ലതുതന്നെ. പക്ഷെ അതുകൊണ്ട് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോര. വരാന്‍ പോകുന്ന വിപത്തിനെ നമ്മള്‍ തിരിച്ചറിഞ്ഞ് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ ഫലം നമ്മള്‍ ജനങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരും.

Friday, May 16, 2008
ഒരു സ്വാതന്ത്ര്യദിനസ്മരണ
ജയിച്ചിടട്ടെ ഭാരതം, സ്വതന്ത്രസിംഹതാവളം
മുഴക്കിടട്ടെ കാഹളം, വിറച്ചിടട്ടെ പാരിടെ
ജയവീരഭാരതം, ജയധീരഭാരതം, ജയവീരഭാരതം
ഒരു ഗാനത്തിന്റെ പല്ലവിയാണത്. ദശാബ്ദങ്ങള്‍ക്കുമുന്‍പ് ഒരു സ്വാതന്ത്ര്യദിനത്തില്‍ പാടി നടന്ന പാട്ടാണിത്. ഞാന്‍ സ്ക്കൂളില്‍ പഠിച്ചിരുന്ന കാലം. ഒരു വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ സ്ക്കൂളുകള്‍ തമ്മില്‍ മത്സരമുണ്ടാകുമെന്ന് പ്രഖ്യാപനമുണ്ടായി. അന്ന് സ്ക്കൂള്‍കുട്ടികളുടെ പ്രകടനമുണ്ടാകുമെന്നും ഏറ്റവും നന്നായി പ്രകടനം നടത്തുന്ന സ്ക്കൂളുകള്‍ക്ക് സമ്മാനങ്ങള് ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രകടനത്തിനു കുറേ മുദ്രാവാക്യങ്ങളും പാടാന്‍ ഒരു ഗാനവും ആരോ എഴുതിയിരുന്നു. ആ പാട്ടിന്റെ ആദ്യവരികളാണു മുകളില്‍ കൊടുത്തത്. ഞാന്‍ പഠിച്ചിരുന്നത് എം.ടി. സെമിനാരി ഹൈസ്ക്കുളിലായിരുന്നു. ഏത് ക്ലാസിലായിരുന്നു എന്നെനിക്ക് ഓര്മ്മയില്ല.
ഞങ്ങളുടെ സ്ക്കൂളില്‍ മത്സരത്തിനുള്ള തയാറെടുപ്പ് കാര്യമായിത്തന്നെ നടന്നു. പ്രകടനം എങ്ങനെയാവണം എന്ന ചര്‍ച്ച വന്നപ്പോള്‍ ഒരഭിപ്രായം വന്നത് പാടുന്നവര്‍ പ്രത്യേക കൂട്ടങ്ങളായി ജാഥയുടെ ഇടയ്ക്കിടയ്ക്കായി ഉണ്ടാവണം എന്നായിരുന്നു. ബാക്കിയുള്ളവര്‍ മുദ്രാവാക്യം വിളിക്കുക മാത്രം ചെയ്യും. എല്ലാവരും കുറച്ചുസമയം പാടുകയും കുറച്ചു സമയം മുദ്രാവാക്യം വിളിക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യമുണ്ടായിരുന്ന പദ്ധതി. പുതിയ ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. എനിക്ക് ഒരുമാതിരി പാടാന്‍ പറ്റും എന്ന് അദ്ധ്യാപകരില്‍ ചിലര്‍ക്ക് അഭിപ്രായം ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ പാടുന്നവരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ പാടിപ്പഠിച്ച ഗാനമാണിത്. ഈണം ഇവിടെ എഴുതാന്‍ പറ്റില്ലെങ്കിലും പാട്ടിന്റെ വരികള്‍ നഷ്ടപ്പെടണ്ട എന്ന ഉദ്ദേശ്യത്തോടെ വരികളെല്ലാം ഇവിടെ കുറിച്ചിടട്ടെ. കവി ആരാണെന്നറിയില്ല എന്നോര്‍മ്മിപ്പിക്കട്ടെ.
ജയിച്ചിടട്ടെ ഭാരതം, സ്വതന്ത്രസിംഹതാവളം
മുഴക്കിടട്ടെ കാഹളം, വിറച്ചിടട്ടെ പാരിടെ
ജയവീരഭാരതം, ജയധീരഭാരതം, ജയവീരഭാരതം
......ജയിച്ചിടട്ടെ ഭാരതം
ദൂരെയങ്ങതാ ഹിമാലയം ഹിമാലയം (2)
വീരഭാരതീയരെ വിളിച്ചിടുന്നനര്‍ഗ്ഗളം (2)
വീരരക്തതിലകിതരായ്
ധീരചിത്ത പുളകിതരായ്
വരുവിന്‍മാതൃഭൂമി രക്ഷക്കുണരുവിന്‍ വിളിക്കുവിന്‍
ജയവീരഭാരതം, ജയധീരഭാരതം, ജയവീരഭാരതം
......ജയിച്ചിടട്ടെ ഭാരതം
ജീവരക്തവേദിയില്‍ നിന്നുണരും ദിവ്യഗീതം (2)
ധീരശിവജി ചന്ദ്രതിലകരോതിയോരു ശംഖുനാദം (2)
ഗീതയോതിടുന്നതെന്ത്, ജീവിതത്തിന്‍ ധര്‍മ്മമെന്ത്
സുഭാഷ്ചന്ദ്രതത്വമെന്ത് പൊരുതുവാന്‍, സ്വാതന്ത്ര്യം പുലരുവാന്
വരുന്നിതാ നിരന്നിതാ വീരജവാന്മാര്
ധീരജവാന്മാര്‍
വീരജവാന്മാര്‍
അവസാനം പല്ലവി ആവര്‍ത്തിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.
വായനക്കാരില്‍ ആരെങ്കിലും ഈ ഗാനം ഓര്‍മ്മിക്കുന്നുണ്ടെങ്കില്‍ ഇതില്‍ തെറ്റുകളുണ്ടോ എന്നു പരിശോധിക്കുമല്ലോ. തെറ്റു കണ്ടാല്‍ എനിക്ക് ഇമെയ്ല്‍ അയക്കാന്‍ അപേക്ഷ. എന്റെ വിലാസം vsasi_at_hotpop dot com.
അന്ന് ഞങ്ങളുടെ സ്ക്കൂളിനു ഒരു സമ്മാനം കിട്ടി എന്നാണോര്‍മ്മ. ഞങ്ങള്‍ മാത്രമാണു മുദ്രാവാക്യം വിളിക്കുന്നവരെയും പാടുന്നവരെയും പ്രത്യേകം ഗ്രൂപ്പുകളായ വേര്‍തിരിച്ചിരുന്നത്. അതുകൊണ്ടു തന്നെയാവണം ഞങ്ങളുുടെ പാട്ടാണു മറ്റു സ്ക്കൂളുകളേക്കാള്‍ മെച്ചപ്പെട്ടിരുന്നത് എന്നും പറഞ്ഞുകേട്ടിരുന്നു എന്നാണോര്‍മ്മ.

Friday, March 21, 2008
ബേക്കര്‍ജിയുടെ ഓര്‍മ്മയ്ക്കായി
നമുക്കെല്ലാം പ്രിയപ്പെട്ട ലാറി ബേക്കര്‍ യാത്രയായിട്ട് ഈ വരുന്ന ഏപ്രില്‍ ഒന്നിന‍് ഒരു വര്‍ഷം തികയുന്നു. അന്നു മുതല്‍ പതിനാലു ദിവസത്തേക്ക് തിരുവനന്തപുരത്തെ അലയന്‍സ് ഫ്രാന്‍സായ്സ് അദ്ദേഹത്തിന്റെ കൊളാഷുകളുടെ (കടലാസും മറ്റും വെട്ടിയൊട്ടിച്ചുണ്ടാക്കിയ ചിത്രങ്ങള്‍) ഒരു പ്രദര്‍ശനം നടത്തുന്നു. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ എന്റെ മറ്റൊരു ബ്ലോഗില് നല്‍കിയിട്ടുണ്ട്. അതു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.
Labels:
anniversary,
collages,
exhibition,
Laurie Baker
Wednesday, January 16, 2008
മാനസികാരോഗ്യത്തേക്കുറിച്ച് ഒരു ചിത്രപ്രദര്‍ശനം
കേരളത്തിലെ മനോരോഗികളുടെ സ്ഥിതി വളരെ കഷ്ടതരമാണ്. ഒരു ഭാഗത്ത് സമൂഹത്തില്‍ മനോരോഗികളോടുള്ള അവജ്ഞ. കുടുംബത്തില്‍ ഒരാള്‍ക്ക് മനോരോഗമുണ്ടെങ്കില്‍ ആ വിവരം പുറത്തറിയാതിരിക്കാന്‍ ശ്രമിക്കുക, ആ വ്യക്തിയെ മറ്റുള്ളവരുടെ ദൃഷ്ടിടില്‍ പെടാതെ ഒളിപ്പിച്ചു വയ്ക്കുകയോ ഏതെങ്കിലും മനോരോഗാശുപത്രിയിലോ കൊണ്ടുപോയി ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് പലരും ചെയ്‍യുന്നത്. ഇനി മനോരോഗാശുപത്രിയിലെ കാര്യമാണെങ്കിലോ, ദയനീയമാണ്. പലപ്പോഴും കട്ടിലുണ്ടാവില്ല. ഉള്ള കട്ടിലുകള്‍ തന്നെ ഇരുമ്പുകൊണ്ടുള്ളവ. അതില്‍ മെത്തയോ തലയിണയോ ഉണ്ടാവില്ല. പലപ്പോഴും വിരിപ്പു പോലും ഉണ്ടാവില്ല. ആറും ഏഴും പേരെയാണ് ഒരു മുറിയിലിടുന്നത്. ഭക്ഷണം പലപ്പോഴും കമ്പിയഴിയിട്ട വാതിലിനടിയില്‍ക്കൂടി അകത്തേക്ക് ഒരുന്താണ്. വേണ്ട, കൂടുതല്‍ വിവരിക്കുന്നത് ശരിയല്ല. കാരണം ഇതൊന്നും ഞാന്‍ നേരിട്ടു കണ്ടതല്ല. പലരും പറഞ്ഞുകേട്ടതാണ്. ഇരുപതോളം വര്‍ഷം മുമ്പ് എങ്ങനെയായിരുന്നു എന്ന് എന്റെ സുഹൃത്ത് സുന്ദര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹം എണ്പതുകളുടെ മദ്ധ്യത്തില്‍ തിരുവനന്തപുരത്തെ മാനസികചികിത്സാകേന്ദ്രം സന്ദര്‍ശിച്ചിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം നല്ലൊരു രാഷ്ട്രീയപ്രവര്‍ത്തകനും ഉണ്ടായിരുന്നു -- ശ്രീ കെ.വി. സുരേന്ദ്രനാഥ്. അവരവിടെ കണ്ട കാഴ്ചകള്‍ സുന്ദര്‍ ലേഖനങ്ങളായി കലാകൌമുദിയില്‍ എഴുതി. തുടര്‍ന്ന് നടപടികളുണ്ടായി. ആശുപത്രിയില്‍ കുറേയൊക്കെ മാറ്റങ്ങളുണ്ടായി. സുന്ദറിന്റെ അന്നത്തെ ലേഖനപരമ്പര മാതൃഭൂമി പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നു, "ഈ ഭ്രാന്താലയത്തിനു നാവുണ്ടായിരുന്നെങ്കില്‍" എന്ന പേരില്‍.
ഈ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയെന്നോണം സുന്ദര്‍ തിരുവനന്തപുരത്ത് മാനസികാരോഗ്യത്തേക്കുറിച്ച് ഒരു ഫോട്ടോപ്രദര്‍ശനം സംഘടിപ്പിക്കുന്നതിനേപ്പറ്റി ചിന്തിച്ചു. ചിത്രങ്ങള്‍ കൊല്‍ക്കത്തയിലെ ഒരു സര്‍ക്കാരിതര സംഘടനയായ അഞ്ജലി മൂന്നു ഫോട്ടോഗ്രാഫര്‍മാരുടെ സഹായത്തോടെ ഉണ്ടാക്കിയതാണ്. ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നതില്‍ സുന്ദറിനെ സഹായിക്കാന്‍ എനിക്കും ഒരവസരം ലഭിച്ചു. ഞങ്ങളെ സഹായിക്കാന്‍ കേരള ഫോട്ടോഗ്രഫിക്ക് സൊസൈറ്റിയുടെ എല്ലാമായ ശ്രീ ദേവദാസും ഉണ്ടായി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് തിരുവനന്തപുരത്തെ മ്യൂസിയം ആഡിറ്റോറിയം തിരഞ്ഞെടുക്കുകയും ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ശ്രീ ദേവദാസ് തന്നെ ജനുവരി 5, 6 എന്നീ തീയതികളിലേക്ക് ഹാള്‍ ബുക്ക് ചെയ്തു തരികയും ചെയ്തു. കൊല്‍ക്കത്തയില്‍ നിന്ന് അഞ്ജലിയുടെ സ്ഥാപകയും നെടുംതൂണുമായ രത്നബലി റേ പ്രദര്‍ശനത്തിനെത്തുന്നു എന്നറിയിച്ചത് ഞങ്ങള്‍ക്ക് ഉന്മേഷം നല്‍കി. ഏതാനും സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടു മന്ത്രിമാരെ പ്രദര്‍ശനത്തിലേക്ക് ക്ഷണിക്കാന്‍ കഴിഞ്ഞതും ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആവേശം പകര്‍ന്നു.
പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ മാനസികരോഗികളുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളായി തിരിച്ചിരുന്നു. രോഗാവസ്ഥ കാണിക്കുന്നതായിരുന്നു ആദ്യത്തെ ഘട്ടം. ചികിത്സ രണ്ടാമത്തെ ഘട്ടവും സമൂഹത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് മൂന്നാമത്തെ ഘട്ടവും. കുറേ ചിത്രങ്ങള്‍ നിറമില്ലാത്തവയും കുറേയെണ്ണം നിറമുള്ളവയും ആയിരുന്നു. കൂടാതെ ചിത്രങ്ങളേക്കുറിച്ചും ചിത്രങ്ങളെടുത്തവരെക്കുറിച്ചും വിശദീകരിക്കുന്ന ബോര്‍ഡുകളും ഉണ്ടായിരുന്നു. പ്രദര്‍ശനം തുടങ്ങിയ ദിവസം കാലത്ത് ഏതാണ്ട് പന്ത്രണ്ട് മണി മുതല്‍ സന്ദര്‍ശകര്‍ വന്നു തുടങ്ങി. പ്രദര്‍ശനത്തിനു ക്ഷണിച്ചിരുന്നവരും മ്‍യൂസിയം സന്ദര്‍ശിക്കാന്‍ വന്നവരില്‍ ചിലരും സ്ക്കൂള്‍ കുട്ടികളുമായി ഇരുനൂറോ മുന്നൂറോ ആളുകള്‍ ആ ദിവസം പ്രദര്‍ശനം കണ്ടിട്ടുണ്ടാവും.
വൈകുന്നേരം നാലുമണിക്ക് വിദ്‍യാഭ്‍യാസമന്ത്രി ശ്രീ എം. എ. ബേബി പ്രദര്ശനം ഉദ്‍ഘാടനം ചെയ്‍യാമെന്ന് ഏറ്റിരുന്നു. മന്ത്രി ഏതാണ്ട് നാലരയോടെ എത്തി. അദ്ദേഹം പ്രദര്‍ശനം വിശദമായി കാണുകയും കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ശ്രീ സുന്ദര്‍ സ്‍വാഗതം പറഞ്ഞു. തന്റെ പുസ്തകത്തില്‍നിന്ന് ചില വാചകങ്ങള്‍ വായിക്കുകയും ചെയ്തു. രണ്ട് പതിറ്റാണ്ടുമുന്‍പ് തിരുവനന്തപുരത്തെ മനോരോഗാശുപത്രിയില്‍ നിലനിന്നിരുന്ന സ്ഥിതിവിശേഷം സൂചിപ്പിക്കുന്ന ഈ വാചകങ്ങള്‍ പലരുടെയും മനസിനെ ഉലച്ചിട്ടുണ്ടാവണം. തുടര്‍ന്നു സംസാരിച്ച രത്നബലി തന്റെ സംഘടനയായ അഞ്ജലിയേക്കുറിച്ചും മാനസികരോഗാശുപത്രികളിലെ സ്ഥിതിഗതികളെക്കുറിച്ചും പറഞ്ഞു. കൂടാതെ താനൊരു മാനസികരോഗ ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയപ്പോഴുണ്ടായ അനുഭവത്തേക്കുറിച്ചും പറഞ്ഞു. താനിപ്പോഴും മരുന്നു കഴിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാന്‍ പറ്റുന്ന സാമൂഹ്‍യാവസ്ഥ ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു. മാനസികരോഗം മറ്റുരോഗങ്ങളേപ്പോലെ തന്നെയുള്ള രോഗമാണെന്നും മാനസികരോഗി എന്ന നിലയ്ക്ക് ആര്‍ക്കും അയിത്തം കല്‍പ്പിക്കരുതെന്നും അവര്‍ പറഞ്ഞു. മാനസികരോഗികളും മനുഷ്യരാണ്. അവര്‍ക്കുമുണ്ട് മനുഷ്യാവകാശങ്ങള്‍.
ശ്രീ എം. എ. ബേബി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മാനസികരോഗികളെ പീഢിപ്പിക്കുന്ന സമ്പ്രദായത്തെ വിമര്‍ശിച്ചു. മറ്റു രോഗങ്ങളേപ്പോലെ തന്നെയാണു മാനസികരോഗവും എന്നത് അദ്ദേഹം ഏറ്റുപറഞ്ഞു. മാത്രമല്ല, തന്റെ അമ്മാവനു മാനസികരോഗം ഉണ്ടായിരുന്നു എന്നും അമ്മയ്ക്ക് അവസാന കാലങ്ങളില്‍ മാനസികപ്രശ്നം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അഞ്ജലി നിര്‍മ്മിച്ച ഒരു ചെറിയ ചലച്ചിത്രം അദ്ദേഹം കാണുകയും ചെയ്തു. മന്ത്രി പോലും തന്റെ ബന്ധുക്കള്‍ക്ക് മനോരോഗമുണ്ടായിരുന്നു എന്ന് പറഞ്ഞതുകൊണ്ടോ എന്തോ, മീറ്റിങ്ങിനുശേഷം പലരും തങ്ങളുടെ വീട്ടിലുള്ള മനോരോഗികളുടെ കാര്യം ഞങ്ങളോട് സംസാരിക്കുകയുണ്ടായി. ചിലര്‍ സ്‍വന്തം പ്രശ്നത്തേപ്പറ്റിയാണു പറഞ്ഞത്‍. അത്തരമൊരു വ്യക്തിക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം എല്ലാ മരുന്നും എല്ലാ നേരവും കഴിക്കാന്‍ പറ്റുന്നില്ല എന്നു മനസിലാക്കി ഒരു നല്ല സുഹൃത്ത് ആ മനുഷ്യന്റെ ചികിത്സാചെലവ് ഏറ്റെടുത്തു എന്നത് പ്രദര്‍ശനത്തിന്റെ ഒരു നല്ല ഫലമായി ഞങ്ങള്‍ കണക്കാക്കുന്നു.
രണ്ടാമത്തെ ദിവസം ധനമന്ത്രി ഡോ. തോമസ് ഐസക്ക് പത്തു മണിക്കു തന്നെയെത്തി. പ്രദര്‍ശനം ചുറ്റിനടന്നു കണ്ട അദ്ദേഹം മാനസികരോഗികളുടെ ക്ഷേമത്തിനായി പണം ഒരു പ്രശ്നമാവില്ല എന്ന് ഉറപ്പു തന്നു. മാനസികരോഗികളുടെ പ്രശ്നങ്ങളേപ്പറ്റി ശ്രീ സുന്ദര്‍ ഇരുനൂറോളം പേര്‍ക്കു കത്തയച്ചതില്‍ ഡോ. തോമസ് ഐസക്ക് മാത്രമാണു മറുപടി അയച്ചത്. എന്നു മാത്രമല്ല, ആദ്യദിവസം ഉദ്‍ഘാടനം കഴിഞ്ഞെങ്കിലും പ്രദര്‍ശനം കാണാന്‍ മാത്രമായി അദ്ദേഹമെത്തി എന്നതും ഇക്കാര്യത്തില്‍ അദ്ദേഹത്തിനുള്ള ആത്മാര്‍ത്ഥത വെളിവാക്കുന്നതാണ്. ഇതില്‍ ഞങ്ങള്‍ക്കെല്ലാം അദ്ദേഹത്തോട് കടപ്പാടുണ്ട്.
പ്രദര്‍ശനത്തെ സാമാന്‍യം നന്നായിത്തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു, വിശേഷിച്ച് ദൃശ്യമാദ്ധ്യമങ്ങള്‍. ഇതിനു താല്‍പ്പര്യമെടുത്ത എല്ലാ മാദ്ധ്യമസുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ നന്ദി രേഖപ്പെടുത്തട്ടെ, വിശേഷിച്ച് ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നതില്‍ പല വിധത്തിലും സഹായിച്ച ശ്രീ സാജനും ശ്രീ വിശ്വനും ശ്രീ ദേവദാസിനും ശ്രീ സുരേന്ദ്രനും മറ്റും. മനോരോഗികളോടുള്ള സമൂഹത്തിന്റെ നിലപാടില്‍ മാറ്റം വരുത്തുന്നതിനു ചെറുതായെങ്കിലും ഒരു തുടക്കം കുറിക്കാന്‍ ഈ പ്രദര്‍ശനത്തിനു കഴിഞ്ഞിട്ടുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു.
പ്രദര്‍ശനം കണ്ട ചിലരുടെ അഭിപ്രായങ്ങള്‍:
വളരെ സ്പര്‍ശിച്ച ഒരു എക്സിബിഷന്‍ ആയിരുന്നു. മാലസികരോഗികളുടെ അവസ്ഥ വളരെ വിഷമം ഉളവാക്കുന്ന തരത്തിലുള്ളതാണ്.-- ഷിബുകുമാര്‍
ഇത് കണ്ടപ്പോള്‍ എന്റെ മനസിനു വല്ലാത്തൊരു അസ്വസ്ഥത. -- മൊഹമ്മദ് ഷിയാസ്, ബാബു കെ.
മാനസികമായ മനുഷ്യജീവിതത്തിലും മാനസികമായ മനുഷ്യന്റെ ആരോഗ്യത്തിലും തല്‍പ്പരനായ ഒരാളെന്ന നിലയില്‍ താല്‍പ്പര്യത്തോടെ ഛായാചിത്രങ്ങള്‍ കണ്ടു. നന്ദി. -- ഷണ്‍മുഖദാസ് ഐ.
ഈ എക്സിബിഷന്‍ ഞങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമായി. ജീവിതത്തില്‍ ഞങ്ങള്‍ മാനസികരോഗികളോടുള്ള അനുഭാവത്തില്‍ മാറ്റം വരുത്തും. -- മൊഹമ്മദ് ലുബാബ്.
പ്രദര്‍ശനം കണ്ടപ്പോള്‍ വളരെയധികം വിഷമം തോന്നി. മാനസികരോഗികള്ക്ക് ഇന്നത്തെ തലമുറ എന്തെങ്കിലും ചെയ്തേ പറ്റൂ. അവര്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ എല്ലാവരും ശ്രമിക്കുക. -- സുധീഷ.
Felt happy seeing those smiling faces at the last stage. I whole-heartedly appreciate you for what you have done to these people. -- Ann Mary Jose
It brought back memories of my visit to the Trivandrum Mental Hospital a few years ago. Hope this show will change all that agony. Amazing show. -- Mythri Prasad.
It strikes your emotional and intellectual chord. Quite disturbing, not because of the reflection of reality, but because of the realization that the way out is rather bleak in the contemporary context. -- Thrani Counselling Centre.
Subscribe to:
Posts (Atom)