(തേജസ് ദിനപ്പത്രത്തിന്റെ 21.5.2009ലെ പതിപ്പിന്റെ നാലാം പേജില്‍ "കെട്ടിടനിര്‍മ്മാണവും ഊര്‍ജപ്രതിസന്ധിയും" എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തിന്റെ മൂലരൂപം)
വീടുകളായും കടകളായും മറ്റും കെട്ടിടങ്ങള്‍ ധാരാളം ഉയര്‍ന്നുവരുന്ന കാലമാണല്ലോ ഇതു്. അതിനായി വളരെയധികംപ്രകൃതിവിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുന്നുണ്ടു്. ഇതില്‍ ഒരു ഭാഗം പദാര്‍ത്ഥങ്ങളും (മണ്ണു്, കല്ലു്, തടി, തുടങ്ങി) മറ്റൊരു ഭാഗം ഊര്‍ജ്ജവുമാണെന്നു പറയാം. നിര്‍മ്മാണത്തിനു് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉണ്ടാക്കുന്നതിനും അവ കെട്ടിടനിര്‍മ്മാണസ്ഥലത്തു് എത്തിക്കുന്നതിനുമാണു് ഊര്‍ജ്ജം ധാരാളം വേണ്ടതു്. കെട്ടിടനിര്‍മ്മാണത്തിനു് സാധാരണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇഷ്ടിക, സിമന്റ്, കമ്പി, ഗ്ലാസു്, അലുമിനിയം, ടൈലുകള്‍ തുടങ്ങിയവയാണല്ലോ. ഇവയെല്ലാം നിര്‍മ്മിക്കുന്നതിനും ഊര്‍ജ്ജം ആവശ്യമാണു്. കെട്ടിടം ഉപയോഗിക്കുമ്പോഴും നമുക്കു് ഊര്‍ജ്ജം വേണം. ആസമയത്തു് ആവശ്യമാകുന്ന ഊര്‍ജ്ജം എത്രയാണെന്നതു് തീരുമാനിക്കുന്നതില്‍ കെട്ടിടത്തിന്റെ രൂപകല്പയ്ക്കു് വലിയ പങ്കുണ്ടു്. അതുകൊണ്ടു്, കെട്ടിടം പ്ലാന്‍ ചെയ്യുമ്പോള്‍ത്തന്നെ ശ്രദ്ധിച്ചാല്‍ നിര്‍മ്മാണസമയത്തും ഉപയോഗിക്കുമ്പോഴും ചെലവിടേണ്ടി വരുന്ന ഊര്‍ജ്ജവും പണവും നിയന്ത്രിക്കാനാവും. എന്തായാലും അധികകാലം കഴിയുന്നതിനു മുമ്പു് ഇത്തരം നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും വേണ്ടിവരും എന്നാണു് ഇന്നത്തെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതു്.
അനിയന്ത്രിതമായി വിഭവങ്ങള്‍ ചൂഷണം ചെയ്തതിന്റെ ഫലമായി ഭൂമി തന്നെ ഒരു പ്രതിസന്ധിയിലേക്കു് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണല്ലോ ഇപ്പോഴുള്ളതു്. പെട്രോളിയത്തിന്റെ അമിതോപഭോഗവും വനനശീകരണവും മറ്റും കാരണം അന്തരീക്ഷത്തിന്റെ ചൂടു് കൂടി വരികയാണെന്നു് നമ്മള്‍ മനസിലാക്കിക്കഴിഞ്ഞു. "ആഗോളതാപനം" എന്നാണു് നമ്മളതിനെ വിളിക്കുന്നതു്. തത്ഫലമായി കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും നമ്മള്‍ മനസിലാക്കി. വായുവിന്റെ ചൂടു് കൂടിയിട്ടു് മനുഷ്യനു് (മറ്റു് ജീവജാലങ്ങള്‍ക്കും) ജീവിക്കാന്‍ കഴിയാതാകുന്നതിനു് മുമ്പു് നമ്മളിക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തേ പറ്റൂ. പെട്രോളിയത്തിന്റെ ഉപഭോഗം കുറയ്ക്കുക എന്നതാണു് മനുഷ്യന്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യം. വികസിത രാഷ്ട്രങ്ങളിലാണു് ഊര്‍ജ്ജത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗം ഏറ്റവും കൂടുതല്‍. അതുകൊണ്ടു് അവരതു് നിയന്ത്രിച്ചാലാണു് ഏറ്റവും കൂടുതല്‍ ഫലമുണ്ടാകുക. പക്ഷെ നമ്മളും അവരുടെ ജീവിതശൈലിയാണു് പിന്തുടരാന്‍ ശ്രമിക്കുന്നതു് എന്നോര്‍ക്കണം. ഇന്ത്യയും ചൈനയും പോലെയുള്ള രാഷ്ട്രങ്ങളില്‍ ഊര്‍ജ്ജത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗം വികസിത രാഷ്ട്രങ്ങളുടേതുപോലെ ആയിത്തുടങ്ങിയാല്‍ പ്രകൃതി തന്നെ കഷ്ടത്തിലാകുമല്ലോ.
ഇതു കൂടാതെ മറ്റൊരു പ്രതിസന്ധികൂടി അടുത്തു വരുന്നുണ്ടു്, അതേക്കുറിച്ചു് അധികമാരും സംസാരിക്കുന്നില്ലെങ്കിലും. അതു് പെട്രോളിയത്തിന്റെ അന്ത്യമാണു്. ഇന്നത്തെ നിരക്കില്‍, ഏതാണ്ടു് പതിനഞ്ചു് മുതല്‍ മുപ്പതു് വരെ വര്‍ഷത്തേയ്ക്കു് കൂടിയേ ഖനനം ചെയ്യാന്‍ എണ്ണയുണ്ടാകൂ എന്നാണു് വിദഗ്ദ്ധര്‍ പറയുന്നതു്. കോടിക്കണക്കിനു് വര്‍ഷംമുമ്പു് ഉണ്ടായതാണല്ലോ പെട്രോളിയം. അതു് പുതുതായി ഉണ്ടാകുന്നില്ല. കുറഞ്ഞ ആഴത്തില്‍നിന്നു കിട്ടുന്ന എണ്ണ തീര്‍ന്നുകൊണ്ടിരിക്കുന്നു. പുതുതായി കണ്ടെത്തുന്ന എണ്ണക്കിണറുകള്‍ കൂടുതല്‍ ആഴമുള്ളവയാണു്. അവയില്‍ നിന്നു് ഖനനം ചെയ്യുന്നതിനുള്ള ചെലവും അതിനാവശ്യമായ ഊര്‍ജ്ജവും വര്‍ദ്ധിച്ചു വരികയാണു്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഒരു ലിറ്റര്‍ എണ്ണ എടുക്കാന്‍ അത്രയുംതന്നെ എണ്ണയില്‍ നിന്നു ലഭിക്കുന്ന ഊര്‍ജ്ജം വേണ്ടിവരും. അപ്പോള്‍ എണ്ണ ഖനനം ലാഭകരമല്ലാതാകും. ഇന്നു് നമുക്കു ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ ഏറിയ പങ്കും എണ്ണയില്‍ നിന്നാണെന്നോര്‍ക്കുമ്പോള്‍ ഇതിന്റെ ഗൌരവം ബോധ്യമാകും. ഇത്ര എളുപ്പത്തില്‍ ഊര്‍ജ്ജം ലഭിക്കുന്ന സ്രോതസ്സ് വേറെയില്ല എന്നു പറയാം.
ഈ സാഹചര്യത്തില്‍ ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനേപ്പറ്റി നമ്മള്‍ എന്നേ ചിന്തിച്ചു തുടങ്ങേണ്ടതായിരുന്നു. മാത്രമല്ല, കെട്ടിടനിര്‍മ്മാണം വരുത്തിവയ്ക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതു് കാണാമല്ലോ. മണല്‍ വാരുന്നതിന്റെ പ്രശ്നങ്ങളും കരിങ്കല്‍ ക്വാറികളുണ്ടാക്കുന്ന പ്രശ്നങ്ങളും ഇന്നു് നിത്യേനയെന്നോണം വാര്‍ത്തയാകുന്നുണ്ടല്ലോ. ഇതിനെല്ലാമുള്ള പരിഹാരം നമ്മുടെ ഇന്നത്തെ കെട്ടിടനിര്‍മ്മാണ രീതികളില്‍ മാറ്റം വരുത്തുക എന്നുള്ളതാണു്. കെട്ടിടങ്ങളുടെ രൂപകല്പനയിലും ഉപയോഗിക്കുന്ന വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതിലും ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള പരിശ്രമമുണ്ടാകണം. അതുപോലെ മണലിന്റെ ഉപഭോഗവും കുറയ്ക്കാന്‍ ശ്രമിക്കണം. ഇക്കാര്യങ്ങളിലും നമുക്കു് പാശ്ചാത്യരില്‍നിന്നു് പഠിക്കാനാവും. കാരണം അവിടെ ഇത്തരം ശ്രമങ്ങള്‍ പണ്ടേ തുടങ്ങിക്കഴിഞ്ഞു. പക്ഷെ നമ്മുടെ പരമ്പരാഗത രീതികളില്‍ നിന്നു തന്നെ പലതും നമുക്കു പഠിക്കാനാവും -- അതെല്ലാം "പഴഞ്ചന്‍" എന്നു പറഞ്ഞു് തഴയാതിരുന്നാല്‍.
ഇനി കെട്ടിടനിര്‍മ്മാണ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഊര്‍ജ്ജത്തിന്റെ കാര്യം പരിശോധിക്കാം. മണ്ണു്, കരിങ്കല്ലു് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ അവ കൊണ്ടുവരുന്നതിനു് ആവശ്യമായ ഊര്‍ജ്ജം മാത്രം മതിയല്ലോ. മറ്റു വസ്തുക്കളുടെ കാര്യത്തില്‍ കൊണ്ടുവരുന്നതിനു പുറമെ അവ ഉല്‍പ്പാദിപ്പിക്കുന്നതിനും ഊര്‍ജ്ജം വേണ്ടിവരുന്നു. അക്കൂട്ടത്തില്‍ ഇഷ്ടികയുടെ ഉല്പാദനത്തിനാണു് ഏറ്റവും കുറച്ചു് ഊര്‍ജ്ജം ആവശ്യമുള്ളതു്. സിമന്റ്, ഇരുമ്പു് (കമ്പി), തുടങ്ങിയവയുടെ ഉല്പാദനത്തിനു് ആവശ്യമായ ഊര്‍ജ്ജം ഇനിയും കൂടുതലാണു്. നാമിവിടെ പരക്കെ ഉപയോഗിക്കുന്ന കെട്ടിടനിര്‍മ്മാണ വസ്തുക്കളില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ആവശ്യമുള്ളതു് അലുമിനിയവും ഗ്ലാസും നിര്‍മ്മിക്കാനാണു്. സിമന്റും കമ്പിയും എല്ലാം ഫാക്ടറിയില്‍ നിന്നു് പണിസ്ഥലത്തു് എത്തിക്കുന്നതിനും ധാരാളം ഊര്‍ജ്ജം ആവശ്യമാണു്. ഊര്‍ജ്ജം അധികം വേണ്ട വസ്തുക്കളുടെ ഉപയോഗമാണു് വര്‍ദ്ധിച്ചു വരുന്നതും. ഇത്തരം വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുക എന്നതു് പ്രധാനമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മഴയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കിയാല്‍ വെറും മണ്ണു് തന്നെ നല്ലൊരു കെട്ടിടനിര്‍മ്മാണ വസ്തുവാണു്. ബാംഗ്ലൂരിലെ ടിപ്പുവിന്റെ കോട്ട 1537ല്‍ കെംപെഗൌഡ മണ്ണില്‍ തീര്‍ത്തതാണു് എന്നോര്‍ക്കണം.
ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും സാഹചര്യത്തില്‍ പല വികസിത രാഷ്ട്രങ്ങളും അവര്‍ വിസര്‍ജ്ജിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടു്. അതിനു് ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കേണ്ടതുണ്ടു്. ഇതേക്കുറിച്ചു് ബോധ്യമുള്ള ആര്‍ക്കിടെക്‌ടുകള്‍ ഊര്‍ജ്ജം അധികം ആവശ്യമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടു് നല്ല കെട്ടിടങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാമെന്നു് പഠിക്കുകയും അതു് പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നുണ്ടു്. കെട്ടിടനിര്‍മ്മാണവസ്തുക്കളില്‍ വെച്ചു് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ഡയോക്സൈഡ് പുറത്തുവിടുന്നതിനു് കാരണമാകുന്നതു് സിമന്റിന്റെയും അലുമിനിയത്തിന്റെയും നിര്‍മ്മാണമാണത്രെ. അതുകൊണ്ടു് കെട്ടിടത്തില്‍ ഇവയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കേണ്ടതു് ആവശ്യമാണു്. അതുപോലെ കെട്ടിടനിര്‍മ്മാണവസ്തുക്കള്‍ വാഹനങ്ങളില്‍ കയറ്റി പണിസ്ഥലത്തെത്തിക്കുമ്പോഴും ധാരാളം കാര്‍ബണ്‍ ഡയോക്സൈഡ് ഉല്പാദിപ്പിക്കുന്നുണ്ടു്. അതുകൊണ്ടു് ഏറ്റവും അടുത്തു് ലഭിക്കുന്ന വസ്തുക്കളാണു് കഴിവതും കെട്ടിടനിര്‍മ്മാണത്തിനു് ഉപയോഗിക്കേണ്ടതു്. ഇങ്ങനെ ശ്രദ്ധയോടെ രൂപകല്പന ചെയ്തു് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണച്ചെലവും അവ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവുകളും (വൈദ്യുതിച്ചെലവും മറ്റും) കുറവാണെന്നാണു് അവരുടെ അനുഭവങ്ങള്‍ കാണിക്കുന്നതു്. ഈ ശ്രമങ്ങളേപ്പറ്റി നമ്മള്‍ മനസിലാക്കുകയും നമ്മുടെ നാട്ടിലും ഇത്തരം ശ്രമങ്ങള്‍ നടക്കുകയും വേണം.
പാശ്ചാത്യ മാതൃകകള്‍ പിന്‍തുടരുന്ന ഡിസൈനുകള്‍ ഇന്നു നമ്മുടെ നാട്ടില്‍ ധാരാളമായി കാണാം. താരതമ്യേന തണുപ്പു കൂടുതലുള്ള രാജ്യങ്ങളിലെ മാതൃകകളാണു് നമ്മള്‍ സ്വീകരിക്കുന്നതു്. ഇവ നമ്മുടെ കാലാവസ്ഥയ്ക്കു് തീരെ യോജിച്ചതല്ല. പുറമെ നിന്നു് തണുപ്പു് അകത്തു കടക്കാതിരിക്കാനായിട്ടാണു് അവര്‍ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളതു്. അതുകൊണ്ടു് വായുസഞ്ചാരം തീരെ കുറയ്ക്കുന്ന രീതിയിലാണു് അവരുടെ ഡിസൈനുകള്‍. എന്നാല്‍ നമ്മുടെ കാലാവസ്ഥയില്‍ അത്തരം രൂപകല്പനയല്ല ആവശ്യം. കഴിയുന്നത്ര കാറ്റും വെളിച്ചവും അകത്തു കടക്കുന്ന രീതിയിലുള്ള കെട്ടിടങ്ങളാണു് നമ്മുടെ നാട്ടില്‍ വേണ്ടതു്. ചുടുകാലത്തു് നമുക്കു് അതാണാവശ്യം. മഴക്കാലത്താണെങ്കില്‍ വലിയ ചുടോ തണുപ്പോ നമുക്കു് നേരിടേണ്ടതില്ല. മറിച്ചു് വെള്ളം കെട്ടി നിന്നു് പ്രശ്നമുണ്ടാക്കാതിരിക്കണം. അതിനു് പരന്ന മേല്‍ക്കൂരയേക്കാള്‍ നല്ലതു് പഴയ രീതിയിലുള്ള ചെരിഞ്ഞ മേല്‍ക്കൂരതന്നെയാണു്. വേനല്‍ക്കാലത്തു് ചുടു് നിയന്ത്രിക്കാനും ഇതു് സഹായിക്കും. നമ്മുടെ ചില കെട്ടിടങ്ങളാണെങ്കില്‍, ഒരു കാരണവുമില്ലാതെ, എയര്‍കണ്ടീഷന്‍ ചെയ്യാന്‍വേണ്ടി രൂപകല്പന ചെയ്തവയാണു്. തല്‍ഫലമായി കുറച്ചു സമയം വൈദ്യുതിയില്ലെങ്കില്‍ അവയ്ക്കുള്ളിലിരിക്കുന്നതു് അസഹനീയമായിത്തീരുന്നു.
ഏതു രാജ്യത്തും ഉല്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ പകുതിയും ഉപയോഗിക്കുന്നതു് കെട്ടിടങ്ങളിലാണത്രെ. നമ്മുടെ പല കെട്ടിടങ്ങളുടെയും രൂപകല്പന അധികമായി ഊര്‍ജ്ജം ഉപയോഗിക്കുന്നതിനു് നമ്മെ നിര്‍ബന്ധിക്കുന്ന തരത്തിലാണു്. ഇത്രയധികം സൂര്യപ്രകാശം ലഭിക്കുന്ന നമ്മുടെ നാട്ടിലെ പല കെട്ടിടങ്ങള്‍ക്കുള്ളിലും പകലു പോലും വിളക്കു വേണ്ടിവരുന്നുണ്ടല്ലോ. പുറമെ നല്ല കാറ്റുണ്ടെങ്കില്‍ പോലും കെട്ടിടത്തിനുള്ളില്‍ ഫാനില്ലാതെ പറ്റില്ല. പല വീടുകളിലും ഇന്നു് എയര്‍കണ്ടീഷനറുകള്‍ ഉപയോഗിക്കുന്നുണ്ടു്. ഇതെല്ലാം കെട്ടിടത്തിന്റെ രൂപകല്പനയിലെ പോരായ്മകളായി കാണാവുന്നതാണു്. കെട്ടിടങ്ങള്‍ രൂപകല്പന ചെയ്യുന്ന സമയത്തു് അല്പം ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ ഊര്‍ജ്ജം വൃഥാ ചെലവഴിക്കേണ്ടി വരുന്നതു് കുറയ്ക്കാനെങ്കിലും കഴിയും.
അടുത്ത കാലത്താണു് കേരള സമൂഹം ഒറ്റക്കെട്ടായി നിന്നുകൊണ്ടു് വൈദ്യുത ഉപഭോഗം കുറയ്ക്കാനും അതിന്റെ ഫലമായി ലോഡ് ഷെഡിങ്ങും പവര്‍ കട്ടും ഒഴിവാക്കാനും കഴിഞ്ഞതു്. വൈദ്യുതിയാണെങ്കിലും മറ്റുതരത്തിലുള്ള ഊര്‍ജ്ജമാണെങ്കിലും ലഭിക്കാന്‍ ഭാവിയില്‍ കൂടുതല്‍ ബുദ്ധിമുട്ടാവും. അതുകൊണ്ടു് കഴിയുന്നത്ര പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരാത്ത ഒരു ജീവിതരീതി കണ്ടെത്താന്‍ നമ്മള്‍ ശ്രമിക്കേണ്ടതുണ്ടു്.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
Showing posts with label Climate Change. Show all posts

Thursday, May 28, 2009
Friday, March 20, 2009
കാലാവസ്ഥാവ്യതിയാനവും നമ്മളും
(തേജസ് എന്ന പത്രത്തിന്റെ 2009 മാര്‍ച്ച് 19ലെ ലക്കത്തില്‍ നാലാം പേജില്‍ പ്രസിദ്ധീകരിച്ച ലേഖനം)
ഇന്നു് ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ കാലാവസ്ഥാവ്യതിയാനം. മനുഷ്യരുടെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങളാണു് ആ വാക്കുകൊണ്ടു് പ്രധാനമായി ഉദ്ദേശിക്കുന്നതു്. പെട്രോളിയം കത്തിക്കുകയും കാടുവെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് വര്‍ദ്ധിക്കുന്നു. ഇതു്, ഒരു കമ്പിളിപ്പുതപ്പുപോലെ, ചൂടു് പുറത്തേക്കു് പോകുന്നതു് തടയുന്നു. അങ്ങനെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നുണ്ടത്രെ. ഇതിനു് ഭൌമതാപനം എന്നു പറയുന്നു. കാര്‍ബണ്‍ ഡയോക്സൈഡ് കൂടാതെ നീരാവി, മീഥെയ്ന്‍, ഓസോണ്‍ തുടങ്ങിയ, ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന, ചില വാതകങ്ങള്‍ക്കും ഈ സ്വഭാവമുണ്ടു്. ഇക്കൂട്ടത്തില്‍ ഭൌമതാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതു് കാര്‍ബണ്‍ ഡയോക്സൈഡാണു്. ഭൂമിയിലെല്ലായിടത്തും ജീവനാവശ്യമായ ചൂടു് നിലനിര്‍ത്തണമെങ്കില്‍ ഈ വാതകങ്ങള്‍ ആവശ്യവുമാണു്. എന്നാല്‍ , ``അധികമായാല്‍ അമൃതും വിഷം'' എന്നു പറയാറുള്ളതുപോലെ, ഹരിതഗൃഹവാതകങ്ങളുടെ അളവു് അധികമായാല്‍ അന്തരീക്ഷത്തിന്റെ ചൂടും കൂടും. ഇതാണു് കാലാവസ്ഥാവ്യതിയാനത്തിലേക്കു് നയിക്കുന്നതത്രെ.
ഭൌമതാപനം സംഭവിക്കുന്നതു് സാവധാനത്തിലാണത്രെ. പക്ഷെ, ഭൂമിയുടെ ശരാശരി താപനില വര്‍ദ്ധിക്കുന്നതു് കൂടുതല്‍ വേഗത്തിലായിക്കൊണ്ടിരിക്കയാണെന്നു് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടു്. ഉദാഹരണമായി, കഴിഞ്ഞ ഏതാണ്ടു് നൂറു വര്‍ഷങ്ങളില്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിച്ചതിനേക്കാള്‍ ഇരട്ടിയോളം വേഗത്തിലാണു് കഴിഞ്ഞ അമ്പതു് വര്‍ഷമായി ചൂടു കൂടുന്നതു്. ഒന്നര നൂറ്റാണ്ടോളമായി ഭൂമിയില്‍ പലയിടത്തും താപനില അളക്കുന്നതില്‍നിന്നു് വ്യക്തമാകുന്ന കാര്യങ്ങളാണിതു്. ഭൌമതാപനമുണ്ടാകുന്നതു് മനുഷ്യരുടെ പ്രവൃത്തികള്‍ മൂലമാണെന്നതിനു് വലിയ സംശയമൊന്നും ഇപ്പോള്‍ അവശേഷിക്കുന്നില്ല.
അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നതു് മറ്റു പലതിനെയും ബാധിക്കുന്നുണ്ടു് എന്നു് വ്യക്തമായിട്ടുണ്ടു്.. അവയില്‍ പ്രധാനപ്പെട്ട ചിലവയാണു് കടല്‍നിരപ്പുയരുക, ആകെ ലഭിക്കുന്ന മഴയുടെ അളവു് കുറയുക, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയും കൂടുതലുണ്ടാകുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക, തുടങ്ങിയവ. കാലാവസ്ഥാവ്യതിയാനത്തേപ്പറ്റി പഠിക്കാന്‍ നിയോഗിച്ച അന്തര്‍സര്‍ക്കാര്‍ സമിതിയുടെ (Intergovernmental Panel on Climate Change, IPCC) നാലാമത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു് ഇക്കാര്യങ്ങളിവിടെ എഴുതുന്നതു്.
അന്തരീക്ഷത്തിന്റെ ചൂടു് കൂടുന്നതു് ജീവിതം കൂടുതല്‍ ദുസ്സഹമാക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ലല്ലോ. മനുഷ്യര്‍ക്കു മാത്രമല്ല ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിയ്ക്കാന്‍ ബുദ്ധിമുട്ടു കൂടും. താപനില കൂടുന്നതനുസരിച്ചു് കൃഷിയുടെ ഉല്പാദനക്ഷമത കുറയും എന്നു് \eng IPCC\mal യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടു്. യൂറോപ്പുപോലെയുള്ള മിതശീതോഷ്ണമേഖലകളില്‍ (കടുത്ത ചൂടോ കഠിനമായ തണുപ്പോ അനുഭവപ്പെടാത്ത പ്രദേശങ്ങളില്‍) മൂന്നു ഡിഗ്രി ചൂടു് കൂടുന്നതുവരെ ഉല്പാദനക്ഷമത കൂടാന്‍ സാദ്ധ്യതയുണ്ടത്രെ. പക്ഷെ കേരളവും ആന്ധ്രയും മറ്റും പോലെയുള്ള ഉഷ്ണമേഖലാപ്രദേശങ്ങളില്‍ അരിയുടെയും മറ്റും ഉല്പാദനം കുറയുകയെയുള്ളു. ഇപ്പോള്‍ത്തന്നെ ഭക്ഷ്യവസ്തുക്കള്‍ക്കായി മറ്റു് പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരള സംസ്ഥാനം ഒരുപക്ഷെ കുറേക്കൂടി ദൂരെ നിന്നു് അരിയും പച്ചക്കറികളും മറ്റും കൊണ്ടുവരേണ്ടി വരാം. ഇവിടത്തെ ഏതെല്ലാം കൃഷിയെ കൂടിവരുന്ന ചൂടു് എങ്ങനെയെല്ലാം ബാധിക്കാം എന്നു നമുക്കറിയില്ല. നെല്ലു്, വാഴ, കൈത, പച്ചക്കറി, തെങ്ങു്, തേയില, റബ്ബര്‍, തുടങ്ങിയവയുടെ തോട്ടങ്ങളെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കും എന്നറിയില്ല. കൂടുതല്‍ അറിവു കിട്ടുന്നതുവരെ, ഇവയുടെയെല്ലാം ഉത്പാദനക്ഷമത കുറയും എന്നു വിചാരിക്കുന്നതാവും നല്ലതു്.
ഉയര്‍ന്നുവരുന്ന സമുദ്രജലനിരപ്പു് കടല്‍ത്തീരത്തു താമസിക്കുന്നവര്‍ക്കു് ബുദ്ധിമുട്ടുണ്ടാക്കും എന്നതു് വ്യക്തമാണല്ലൊ. കടലാക്രമണം കൂടുതല്‍ ശക്തമാകാം. തീരപ്രദേശത്തെ ചില ഭാഗങ്ങള്‍ കടലിനടിയിലാവാം. പക്ഷെ എത്രകാലം കൊണ്ടു് കടല്‍ എത്ര ഉയരുമെന്നൊ കരയുടെ ഏതൊക്കെ ഭാഗം കടലിലേയ്ക്കു് നഷ്ടപ്പെടാമെന്നൊ നമുക്കറിയില്ല. തീരദേശത്തു വസിക്കുന്നവരില്‍ ഭൂരിപക്ഷം വരുന്ന മത്സ്യത്തൊഴിലാളികള്‍ മറ്റൊരു പ്രശ്നവും നേരിടേണ്ടിവരും. കടല്‍ജലത്തന്റെ ചൂടു് കൂടുന്നതുകൊണ്ടു് മത്സ്യങ്ങള്‍ പലതും ചുടു കുറഞ്ഞ പ്രദേശങ്ങളിലേയ്ക്കു് നീങ്ങാന്‍ സാദ്ധ്യതയുണ്ടത്രെ. ഇതു് സംഭവിച്ചു തുടങ്ങി എന്നു് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുമുണ്ടു്. അങ്ങനെയെങ്കില്‍ ഒരു വശത്തു് മത്സ്യത്തിന്റെ ലഭ്യത കുറയുകയും മറുവശത്തു് കര നഷ്ടപ്പെടുകയും ചെയ്യാം. അതോടൊപ്പം സമുദ്രജലത്തിന്റെ അമ്ലത കൂടുന്നതു് പലതരം മീനുകളുടെ നിലനില്പിനെയും കാര്യമായി ബാധിച്ചേക്കാം. ഇതെല്ലാം മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ കഷ്ടപൂര്‍ണ്ണമാക്കുമെന്നു വേണം അനുമാനിക്കാന്‍.
കടല്‍നിരപ്പുയരുന്നതുകൊണ്ടുണ്ടാകാവുന്ന മറ്റൊരു പ്രശ്നം നദികളിലേയ്ക്കു് ഉപ്പുവെള്ളം കടന്നുകയറുക എന്നതാണു്. ഇന്നുതന്നെ പലയിടങ്ങളിലും വേനല്‍ക്കാലത്തു് ഉപ്പുവെള്ളം കയറുന്നുണ്ടു്. മഴകുറയുന്നതുമൂലം നദിയിലൂടെയുള്ള ജലപ്രവാഹം കുറയുന്നതു് ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാക്കാം. കാടുകള്‍ വെട്ടിത്തെളിച്ചതും തടാകങ്ങളും കുളങ്ങളും നികത്തിയതും അണക്കെട്ടുകള്‍ നിര്‍മ്മിച്ചതും നദീജലം മറ്റാവശ്യങ്ങള്‍ക്കായി തോടുകള്‍വെട്ടി തിരിച്ചുകൊണ്ടുപോയതും ആണു് നദികളില്‍ ഉപ്പുവെള്ളം കയറുന്നതിനു് കാരണമായിട്ടുള്ളതെന്നാണു് ശാസ്ത്രജ്ഞര്‍ കരുതുന്നതു്. ഈ പ്രശ്നത്തെ കാലാവസ്ഥാവ്യതിയാനം കൂടുതല്‍ തീവ്രമാക്കുമെന്നു് വേണം കരുതാന്‍.
ആകെ ലഭിക്കുന്ന മഴയുടെ അളവു് കുറയുകയും അതേ സമയം ലഭിക്കുന്ന മഴ കൂടുതല്‍ ശക്തമായതാകുകയും ചെയ്യുന്നതു് ഇപ്പോള്‍ത്തന്നെ നിലവിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കാം. ഭൂഗര്‍ഭജലത്തിന്റെ ലഭ്യത കുറയാം. മഴയുടെ തീവ്രത കൂടുമ്പോള്‍ കൂടുതല്‍ വെള്ളം കുത്തിയൊലിച്ചു പോകാനും ഭൂമിയിലേയ്ക്കു് താഴ്ന്നിറങ്ങുന്ന വെള്ളം കുറയാനും ഇടയാകും. വെള്ളം താഴ്ന്നിറങ്ങാന്‍ സഹായിക്കുന്ന കാടുകളും തടാകങ്ങളും കുളങ്ങളും നമ്മള്‍ കുറേയേറെ ഇല്ലാതാക്കിക്കഴിഞ്ഞു. അതുകൊണ്ടു് കാലം കഴിയും തോറും ശുദ്ധജലം കിട്ടാനുള്ള ബുദ്ധിമുട്ടു് കൂടിവരുമെന്നു വേണം കരുതാന്‍. കൃഷിയ്ക്കും മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപയോഗത്തിനും ശുദ്ധജലം കിട്ടാന്‍ കഷ്ടമാകാം. താപനില ഉയരുമ്പോള്‍ കൂടുതല്‍ വെള്ളം ആവശ്യമായിവരികയും ചെയ്യുമല്ലൊ.
ഈ സന്ദര്‍ഭത്തില്‍ മറ്റൊരു കാര്യം കൂടി ഓര്‍മ്മിക്കട്ടെ. നമ്മുടെ വൈദ്യുതിയുടെ വലിയ ഭാഗം ലഭിക്കുന്നതു് ജലവൈദ്യുത പദ്ധതികളില്‍ നിന്നാണല്ലൊ. ജലത്തിന്റെ ലഭ്യത കുറയുമ്പോള്‍ വൈദ്യതോല്പാദനം കുറയും. പെട്രോളിയത്തിന്റെ ലഭ്യതയും കുറഞ്ഞുവരുന്നതിനാല്‍ താപോര്‍ജ്ജത്തിന്റെ സാദ്ധ്യതയും കുറയും. സൌരോര്‍ജ്ജവും വാതോര്‍ജ്ജവും മാത്രമാണു് സ്ഥിരമായി, പരിസ്ഥിതി പ്രശ്നങ്ങള്‍ കാര്യമായിട്ടില്ലാതെ (നമുക്കിന്നു് അറിയാവുന്നിടത്തോളം), ലഭിക്കാന്‍ സാദ്ധ്യതയുള്ളതു്. ഈ സാഹചര്യത്തില്‍ നമ്മുടെ വൈദ്യുതോല്പാദനത്തെക്കുറിച്ചും ഉപഭോഗത്തെക്കുറിച്ചും ഗാഢമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാവശ്യമാണു് എന്നു തോന്നുന്നു. കാലാവസ്ഥാവ്യതിയാനവും പെട്രോളിയം തീരാന്‍ തുടങ്ങുന്നതും നമ്മുടെ വികസന പരിപ്രേക്ഷ്യത്തെക്കുറിച്ചു് ഒരു പുനര്‍ചിന്തനം നടത്തുന്നതിലേയ്ക്കു് നമ്മെ നയിക്കേണ്ടതാണു്.
കാലാവസ്ഥാവ്യതിയാനമുണ്ടാക്കാവുന്ന പ്രശ്നങ്ങളേപ്പറ്റി നമ്മുടെ സര്‍ക്കാര്‍ ചിന്തിച്ചു തുടങ്ങി എന്നതു് സന്തോഷമുള്ള കാര്യമാണു്. ഇതു ചര്‍ച്ച ചെയ്യാനും ഒരു വൈറ്റ് പേപ്പര്‍ തയാറാക്കാനുമായി ഏതാനും മാസങ്ങള്‍ക്കുമുമ്പു് റവന്യൂ വകുപ്പു് ഒരു മീറ്റിങ്ങ് വിളിച്ചു ചേര്‍ത്തിരുന്നു. കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നതു് സാവധാനത്തിലാണു്. എങ്കിലും, ജനങ്ങള്‍ക്കു് വലിയ കഷ്ടപ്പാടുണ്ടാകാതിരിക്കണമെങ്കില്‍ നമുക്കു് ഒരുപാടു് കാര്യങ്ങള്‍ ചെയ്യാനുണ്ടു്. കേരളത്തെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കാം എന്നതിനേപ്പറ്റി കൃത്യമായ അറിവുണ്ടാക്കേണ്ടതുണ്ടു്. എങ്കിലല്ലേ നമുക്കതിനെ പ്രതിരോധിക്കാനാവൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഗവേഷകര്‍ക്കും ഇക്കാര്യത്തില്‍ ചെയ്യാന്‍ ധാരാളമുണ്ടു്.
കാലാവസ്ഥാവ്യതിയാനത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതു് പെട്രോളിയത്തിന്റെ ഉപഭോഗമായതുകൊണ്ടു് വികസിത രാഷ്ട്രങ്ങളാണു് പ്രധാന ഉത്തരവാദികള്‍. അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാവും എന്നാര്‍ക്കും പ്രവചിക്കാനാവാത്തതുകൊണ്ടു് കാലാവസ്ഥയിലെ മാറ്റം എത്ര വേഗത്തിലാവും എന്നും മുന്‍കൂട്ടി അറിയാനാവില്ല. എങ്കിലും നമ്മളതേപ്പറ്റി ഒരേകദേശരൂപം ഉണ്ടാക്കിയേ തീരൂ. അതോടൊപ്പം ഓരോ കാലഘട്ടത്തിലും കടല്‍നിരപ്പു് എത്രകണ്ടു് ഉയരുമെന്നും അപ്പോള്‍ കടല്‍ കരയിലേയ്ക്കു് എത്ര കയറിവരുമെന്നും ഏകദേശമായെങ്കിലും അറിയണം. എങ്കിലേ കടല്‍ത്തീരത്തു വസിക്കുന്നവരെ കടലാക്രമണത്തില്‍നിന്നും കഷ്ടപ്പാടില്‍നിന്നും രക്ഷിക്കാനാവൂ.
ജലലഭ്യത കുറയുമെന്നുള്ളതുകൊണ്ടു് ശുദ്ധജലം സംരക്ഷിക്കാനുള്ള നടപടികള്‍ കഴിവതും വേഗം തുടങ്ങണം. വനനശീകരണം തടയുക, വനവല്‍ക്കരണം നടത്തുക, അവശേഷിക്കുന്ന ജലാശയങ്ങള്‍ സംരക്ഷിക്കുകയും പുതിയവ നിര്‍മ്മിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ആത്മാര്‍ത്ഥമായിത്തന്നെ നടത്തേണ്ടതുണ്ടു്. ഇത്തരം പല കാര്യങ്ങളിലും സര്‍ക്കാരിന്റെ സൂക്ഷ്മശ്രദ്ധ പതിയേണ്ടതിനോടൊപ്പം ഇതെല്ലാം നമ്മുടെ പ്രശ്നമായി കരുതി ജനങ്ങളും പ്രവര്‍ത്തിക്കേണ്ടതുണ്ടു്. നമ്മള്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഭേദമില്ലാതെ നമ്മളും നമ്മുടെ കുഞ്ഞുങ്ങളും തന്നെയാണു് കഷ്ടപ്പെടാന്‍ പോകുന്നതെന്നു് നാം മനസിലാക്കണം.
ഉയരുന്ന താപനില ഏതെല്ലാം വിളകളെ എങ്ങനെയെല്ലാമാണു് ബാധിക്കാന്‍ പോകുന്നതെന്നു് മനസിലാക്കേണ്ടതുണ്ടു്. അത്തരം ചെടികളുടെ പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുകയൊ മറ്റു് വിളകള്‍ പകരം കണ്ടെത്തുകയൊ ചെയ്യണം. കീടങ്ങളുടെ ഇനത്തിലും എണ്ണത്തിലും വ്യത്യാസമുണ്ടാകാം. ഇതെല്ലാം നേരിടാനായി കഴിയുന്നത്ര വിവരങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതു സഹായകമാകും. രോഗങ്ങളുടെ വിതരണത്തിലും വ്യത്യാസമുണ്ടാകുമെന്നാണു് സൂചന. ഇവിടെയെല്ലാം ഗവേഷകര്‍ക്കു് ഒരുപാടു് കാര്യങ്ങള്‍ ചെയ്യാനുണ്ടു്. നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ എല്ലാവരുടെയും, വിശേഷിച്ചു് സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരുടെ, കഷ്ടപ്പാടു് കുറയ്ക്കാനായേക്കും.

Friday, January 2, 2009
കാലാവസ്ഥാവ്യതിയാനവും നമ്മളും
ഇല എന്ന വെബ്‌സൈറ്റിനു വേണ്ടി ഞാനെഴുതിയ ഒരു ലേഖനമാണു് താഴെ കൊടുത്തിരിക്കുന്നതു്. മലയാളത്തിലുള്ള ബ്ലോഗുകളില്‍ നിന്നു് തിരഞ്ഞെടുത്ത ചിലവയിലേക്കുള്ള ചൂണ്ടുപലകയായി ഈ സൈറ്റിനെ കണക്കാക്കാം.
കാലാവസ്ഥാവ്യതിയാനവും നമ്മളും
വി. ശശി കുമാര്‍
പണ്ടൊരിക്കല്‍ വിദ്യാഭ്യാസവകുപ്പു് ഒരു പരീക്ഷണം നടത്തിയതോര്‍ക്കുന്നു. പള്ളിക്കൂടം തുറക്കുന്നതു് കാലവര്‍ഷം തുടങ്ങുന്ന ദിവസമായതുകൊണ്ടു് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടു് ഒഴിവാക്കണമെന്നു് അവരക്കു് ന്യായമായും തോന്നി. അങ്ങനെ മെയ് മാസത്തില്‍ ക്ലാസുകള്‍ നടത്തുകയും ജൂണ്‍ മാസത്തില്‍ അവധി കൊടുക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അക്കൊല്ലം വിദ്യാര്‍ത്ഥികള്‍ മെയ് മാസത്തില്‍ സ്ക്കൂളില്‍ പോയി. നല്ല മഴയായരുന്നു മിക്ക ദിവസവും. പക്ഷെ കുട്ടികള്‍ക്കു് മഴ ഇഷ്ടമാണല്ലോ. അവരതു് ആഘോഷിച്ചു. ജൂണ്‍ മാസം മുഴുവനും അവധിയായി പ്രഖ്യാപിച്ചു. കുട്ടികള്‍ അതും ആഘോഷിച്ചു. അക്കൊല്ലം ജൂണ്‍ മാസത്തില്‍ കേരളത്തില്‍ മഴയേ പെയ്തില്ല. കളിക്കാന്‍ നല്ല സൌകര്യം. ജൂലൈ ഒന്നിനു് സ്ക്കൂള്‍ തുറന്നു. കാലവര്‍ഷവും വന്നെത്തി. കാലവര്‍ഷം സര്‍ക്കാര്‍ നിര്ദ്ദേശമനുസരിക്കില്ല എന്നു വ്യക്തമായി. അതോടെ വിദ്യാഭ്യാസ വകുപ്പു് പരീക്ഷണം അവസാനിപ്പിച്ചു. സ്ക്കൂള്‍കലണ്ടര്‍ വീണ്ടും പഴയപോലെയായി.
മഴയും വെയിലും കൃത്യമായി മാറിമാറി വരുന്നതു് നമ്മുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നു സൂചിപ്പിക്കാനാണു് ഈ പഴയ കഥ പറഞ്ഞതു്. നമ്മുടെ കൃഷി കാലാവസ്ഥയെ എത്ര ആശ്രയിച്ചാണിരിക്കുന്നതു് എന്നെല്ലാവര്‍ക്കും അറിയാമല്ലോ. അതുപോലെ എല്ലാ ദിവസവും വെളിച്ചത്തിരുന്നു് അത്താഴം കഴിക്കാനാകുമോ എന്നതും. മഴ മാത്രമല്ല, അന്തരീക്ഷത്തിന്റെ ഊഷ്മാവും നമുക്കു വളരെ നിര്‍ണ്ണായകമാണെന്നു് ഒരുപക്ഷെ നാം പലപ്പോഴും ഓര്‍മ്മിക്കാറില്ല. ``ഹൊ, എന്തൊരുഷ്ണം'' എന്നും മറ്റും പറഞ്ഞു് ഫാനോ (ഇന്നത്തെ കാലത്തു്) AC യോ പ്രവര്‍ത്തിപ്പിക്കുകയല്ലാതെ ഉയര്‍ന്ന ഊഷ്മാവിന്റെ കാരണം നമ്മളാരും അന്വേഷിക്കാറില്ലല്ലോ. നഗരവല്‍ക്കരണവും മരങ്ങളും ചെടികളും വെട്ടി മാറ്റുന്നതും കുളങ്ങളും തടാകങ്ങളും നികത്തുന്നതും വായുവിന്റെ സ്വതന്ത്രമായ ഒഴുക്കു് അനുവദിക്കാത്ത വിധത്തില്‍ കെട്ടിടം രൂപകല്പന ചെയ്യുന്നതും ഒക്കെ കാരണമാകാം. ഇതൊക്കെ നമുക്കു് പരിഹാരം കാണാവുന്ന കാര്യങ്ങളാണു്. എന്നാല്‍ അന്തരീക്ഷത്തിന്റെ ഉഷ്മാവു് കൂടിക്കൊണ്ടിരുന്നാല്‍ എന്തൊക്കെ സംഭവിക്കാം? പല ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിതം ദുസ്സഹമാകാം, മനുഷ്യര്‍ക്കുള്‍പ്പെടെ. പല ചെടികളുടെയും നിലനില്പു് തന്നെ പ്രയാസത്തിലാകാം. മറ്റു പല പ്രശ്നങ്ങളുമുണ്ടാകാം.
ഇതു് അനാവശ്യമായ ചിന്തയല്ല. അന്തരീക്ഷത്തിന്റെ ശരാശരി ഊഷ്മാവു് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണു് എന്നതിനു് ധാരാളം തെളിവുകളുണ്ടു്. ധ്രൂവങ്ങളിലെ മഞ്ഞുരുകുന്നതും സമുദ്രജലനിരപ്പുയരുന്നതും എല്ലാം ഇതിനുള്ള തെളിവുകളാണു്. അന്തരീക്ഷ ഊഷ്മാവു് ഇങ്ങനെ വര്‍ദ്ധിക്കുന്നതിനാണല്ലോ ആഗോളതാപനം (Global Warming) എന്നു പറയുന്നതു്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെയും മറ്റു് പല ഹരിതഗൃഹ വാതകങ്ങളുടെയും അളവു് വര്‍ദ്ധിക്കുന്നതു കൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു് എന്നു് നമുക്കറിവായിട്ടുണ്ടു്. ഈ വാതകങ്ങളില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു കൂടുന്നതിനുള്ള പ്രധാന കാരണം പെട്രോളിയത്തിന്റെ ഉപഭോഗമാണത്രെ. പ്രതിശീര്‍ഷ പെട്രോളിയം ഉപഭോഗത്തില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന രാജ്യം അമേരിക്കന്‍ ഐക്യനാടുകളാണു്. പിന്നെ മറ്റു വികസിത രാഷ്ട്രങ്ങളും. ഇന്ത്യയേപ്പോലുള്ള വികസ്വര രാഷ്ട്രങ്ങള്‍ പെട്രോളിയം ഉപഭോഗത്തില്‍ വളരെ പിന്നിലാണു്. ആഗോളതാപനം നിയന്ത്രിക്കാനായിരുന്നു ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ വെച്ചു് രാഷ്ട്രങ്ങള്‍ തമ്മില്‍ കാര്‍ബണ്‍ ഡയോക്സൈഡ് വിസര്‍ജ്ജിക്കുന്നതില്‍ നിയന്ത്രണം വരുത്താനുള്ള ഒരു കരാറില്‍ ഒപ്പു വെച്ചതു്. മറ്റെല്ലാ രാഷ്ട്രങ്ങളും ഈ കരാര്‍ ശരി വച്ചെങ്കിലും അമേരിക്കന്‍ ഐക്യനാടുകള്‍ ഈ കരാറനെ തള്ളിപ്പറയുകയാണു് ചെയ്തതു്. എന്തായാലും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് നിയന്ത്രിക്കുന്നതില്‍ വികസിത രാഷ്ട്രങ്ങള്‍ക്കാണു് വലിയൊരു പങ്കു വഹിക്കാനുള്ളതു്. ഇന്ത്യയ്ക്കും മറ്റു വികസ്വരരാഷ്ട്രങ്ങള്‍ക്കും ഇപ്പോള്‍ സാമ്പത്തിക പുരോഗതിയാണു് ഏറ്റവും പ്രധാനം. അതു് സാദ്ധ്യമാകണമെങ്കില്‍ തത്ക്കാലം പെട്രോളിയം ഉപഭോഗം വര്‍ദ്ധിപ്പിച്ചേ പറ്റൂ.
ആഗോളതാപനത്തെയും അതിലൂടെയുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തെയും കുറിച്ചു പഠിക്കാനും അവമൂലം എന്തെല്ലാം മറ്റു ഫലങ്ങളുണ്ടാകാം, ഭാവിയിലെന്തെല്ലാം സംഭവിക്കാം എന്നും മറ്റും മനസിലാക്കാനുമായി സ്ഥാപിച്ച Inter Governmental Panel on Climate Change (IPCC) അവരുടെ നാലാം റിപ്പോര്‍ട്ടു് 2007 നവമ്പറില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ആഗോളതാപനം സംഭവിക്കുന്നുണ്ടു് എന്നും അതിനു പ്രധാന കാരണക്കാര്‍ മനുഷ്യര്‍ തന്നെയാണെന്നും ഈ റിപ്പോര്‍ട്ടു് തറപ്പിച്ചു പറയുന്നുണ്ടു്. (അതുകൊണ്ടു്, അടുത്ത തവണ നമ്മള്‍ "ഹൊ! എന്തൊരുഷ്ണം!" എന്നു പറയുമ്പോള്‍ ഓര്‍മ്മിക്കണം, നമ്മളൊക്കെത്തന്നെയാണു് അതിനു കാരണക്കാരെന്നു്.) ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു് IPCC ഈ തീരുമാനത്തിലെത്തിയിരിക്കുന്നതു്. 1850നു ശേഷമുള്ള അമ്പതു വര്‍ഷങ്ങളില്‍ ഏറ്റവും ഊഷ്മാവു കൂടിയ പന്ത്രണ്ടു വര്‍ഷങ്ങളില്‍ പതിനൊന്നും 1995നു ശേഷമാണെന്നു് IPCCയുടെ നാലാം റിപ്പോര്‍ട്ടില്‍ പറയുന്നു. 1956നു ശേഷമുള്ള 50 വര്‍ഷത്തില്‍ ഓരോ ദശാബ്ദത്തിലും ശരാശരി 0.13 ഡിഗ്രി വീതം ഊഷ്മാവു വര്‍ദ്ധിച്ചിട്ടുണ്ടത്രെ. കൂടാതെ ധ്രുവങ്ങളിലും മറ്റും കാലാകാലങ്ങളായി അടിഞ്ഞുകൂടി കിടക്കുന്ന മഞ്ഞു് അസാധാരണമായ തോതില്‍ ഉരുകി തുടങ്ങിയിട്ടുണ്ടു്. സമുദ്രജലത്തിന്റെയും ഊഷ്മാവു് വര്‍ദ്ധിച്ചു വരുന്നതിനു തെളിവുകളുണ്ടു്. മാത്രമല്ല, സമുദ്രനിരപ്പു് ഉയര്‍ന്നുവരുന്നതിനും തെളിവുകളുണ്ടു്. ഇതു് മാനുഷികപ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നു് തെളിവുകളുടെ അടിസ്ഥാനത്തില്‍ IPCC ഉറപ്പിച്ചു പറയുന്നു. എന്നിട്ടും ഈ കാണുന്ന മാറ്റങ്ങള്‍ സ്വാഭാവികമായുണ്ടാകുന്നവ മാത്രമാണെന്നു വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ടു്. അതുകൊണ്ടു് നമ്മുടെ ജീവിതരീതിയില്‍ വലിയ മാറ്റമൊന്നും ആവശ്യമില്ല എന്നാണവരുടെ മതം. തല്‍ക്കാലത്തേക്കെങ്കിലും ഈ അഭിപ്രായത്തെ അവഗണിക്കുന്നതായിരിക്കും മനുഷ്യരാശിക്കു നല്ലതു് എന്നു തോന്നുന്നു. കാരണം, ഏതെങ്കിലും കാരണവശാല്‍, IPCC പറയുന്നതാണു് ശരിയെങ്കില്‍ അനിയന്ത്രിതമായി പെട്രോളിയം ഉപഭോഗം വര്‍ദ്ധിക്കുന്നതു് അനിയന്ത്രിതമായ ആഗോളതാപനത്തിലേക്കു് നയിക്കാം. തത്ഫലമായി ഭൂമിയില്‍ ജീവനു നിലനില്‍ക്കാന്‍ പോലും ബുദ്ധിമുട്ടാവാം. അതുകൊണ്ടു് നമ്മുടെ ജീവിതരീതിയിലും നമ്മുടെ വികസന പരിപ്രേക്ഷ്യത്തില്‍ തന്നെയും മാറ്റങ്ങള്‍ വരുത്തുന്നതു് നന്നായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടതു് വികസിത രാഷ്ട്രങ്ങളാണല്ലോ. ഈ സാഹചര്യത്തില്‍ ഇന്ത്യയേപ്പോലൊരു വികസ്വര പ്രദേശത്തുള്ള നമുക്കു് എന്തു ചെയ്യാനാവും?
നമുക്കു പലതും ചെയ്യാനുണ്ടു്, പലതും ചെയ്യേണ്ടതുണ്ടു്. നമ്മുടെ നാട്ടില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നു് മനസിലാക്കുക എന്നതാണു് ആദ്യമായി ചെയ്യേണ്ടതു് എന്നതു് വ്യക്തമാണല്ലോ. അതു് മനസിലായാലേ നമുക്കു് അതിനുവേണ്ടി തയാറെടുക്കാനാകുകയുള്ളല്ലോ. ഉദാഹരണമായി, ശരാശരി ഊഷ്മാവു് മൂന്നോ നാലോ ഡിഗ്രി കൂടിയാല്‍ അതു് നമുക്കു് പ്രാധാന്യമുള്ള ഏതെല്ലാം ചെടികളെ എങ്ങനെയൊക്കെ ബാധിക്കും എന്നറിയണമല്ലോ. ഊഷ്മാവു് വര്‍ദ്ധിക്കുന്നതനുസരിച്ചു് ഉഷ്ണമേഘലാ പ്രദേശങ്ങളില്‍ നെല്ലിന്റെ ഉല്പാദനക്ഷമത കുറയും എന്നു് IPCC മുന്നറിയിപ്പു തന്നിട്ടുണ്ടു്. എന്നാല്‍ മിതശീതോഷ്ണമേഘലകളില്‍ മൂന്നു ഡിഗ്രി വരെ ഊഷ്മാവു് വര്‍ദ്ധിക്കുമ്പോള്‍ നെല്ലിന്റെ ഉല്പാദനക്ഷമത വര്‍ദ്ധിക്കുകയാണു് ചെയ്യുന്നതത്രെ. അതുകൊണ്ടു് ഒരുപക്ഷെ നാളെ നമുക്കു് കുറേക്കൂടി ദൂരത്തുനിന്നു് അരി കൊണ്ടുവരേണ്ടി വന്നേക്കാം. നെല്ലു കൂടാതെ മറ്റു കൃഷികളെ ഭൌമതാപനം എങ്ങനെ ബാധിക്കുമെന്നു് പരിശോധിക്കേണ്ടതുണ്ടു്. നമുക്കിന്നു് സുലഭമായ ഭക്ഷണവസ്തുക്കള്‍ സുലഭമായിത്തന്നെ തുടരും എന്നതിനു് യാതൊരു ഉറപ്പുമില്ല. നമ്മുടെ ഭക്ഷണരീതിയല്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടി വരുമോ? നാം മനസിലാക്കേണ്ടിയിരിക്കുന്നു. സമുദ്രജലത്തിന്റെ ഊഷ്മാവു് വര്‍ദ്ധിക്കുമ്പോള്‍ ഇന്നു നമുക്കു ലഭിക്കുന്ന മത്സ്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമോ? ചില മത്സ്യങ്ങള്‍ ഇപ്പോള്‍ തന്നെ കൂടുതല്‍ തണുപ്പുള്ള പ്രദേശങ്ങളിലേക്കു് മാറിപ്പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ടു്. സമുദ്രനിരപ്പു് പത്തു സെന്റിമീറ്റര്‍ ഉയര്‍ന്നാല്‍ കടല്‍ എവിടെ വരെ കയറിവരും എന്നു നമുക്കറിയില്ല. കടല്‍വെള്ളം കരയിലേക്കു് കയറി നാശനഷ്ടം വരുത്തുമ്പോള്‍ മാത്രം അറിഞ്ഞിട്ടു കാര്യമില്ലല്ലോ. ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി നാശനഷ്ടം ഒഴിവാക്കാനുള്ള നടപടികള്‍ എടുക്കുകയാണല്ലോ വേണ്ടതു്.
കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചു് ഇത്തരം പല കാര്യങ്ങളും പഠിക്കുകയും പ്രശ്നങ്ങള്‍ ലഘൂകരിക്കാനും ഒഴിവാക്കാനും നടപടികള്‍ എടുക്കുകയും ചെയ്യേണ്ടതുണ്ടു്. കാലാവസ്ഥാ വ്യതിയാനത്തേക്കുറിച്ചു് ഭാരത സര്‍ക്കാര്‍ ഒരു നയം സ്വീകരിച്ചതായി വാര്‍ത്തകള്‍ വന്നിട്ടുണ്ടു്. എന്നാല്‍ എന്തെല്ലാം നടപടികളാണു് സ്വീകരിക്കേണ്ടതു് എന്നതിനെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായതായി കണ്ടില്ല. അതുപോലെ, കേരള സര്‍ക്കാര്‍ ചില പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കൈ എടുത്തെങ്കിലും കാര്യമായ പുരോഗതി കണ്ടില്ല. കാലാവസ്ഥാ വ്യതിയാനം സാവധാനത്തിലാണു് ഉണ്ടാകുന്നതെങ്കിലും നമ്മള്‍ ഇനിയും കണ്ണടച്ചിരുന്നുകൂട. ഈ വര്‍ഷം കാലാവസ്ഥയില്‍ ദൃശ്യമായ മാറ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണോ എന്നു നമുക്കറിയില്ല. എങ്കിലും മാര്‍ച്ചു മാസത്തിലെ അസാധാരണമായ മഴയും തുടര്‍ന്നുള്ള കാലവര്‍ഷക്കാലത്തു ലഭിച്ച മഴയുടെ കുറവും നമുക്കു പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഈ സാഹചര്യത്തില്‍ ഭാവിയേപ്പറ്റി നമ്മള്‍ നന്നായി ചിന്തിക്കുകയും പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നത്ര ചെയ്യുകയും വേണ്ടേ?

Wednesday, July 16, 2008
കാലാവസ്ഥാവ്യതിയാനവും കേരളവും
ഈ വര്‍ഷത്തെ അനുഭവത്തിനു ശേഷം കാലാവസ്ഥാവ്യതിയാനം (climate change) ഉണ്ടാകുന്നില്ല എന്നാരും പറയില്ല. മാര്‍ച്ചിലെ അസാധാരണ മഴയും തുടര്‍ന്ന് ഇടവപ്പാതിയിലെ അസാധാരണ ഉണക്കും എല്ലാവരെയും ബുദ്ധിമുട്ടിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്തിന്, സര്‍ക്കാര്‍ പോലും പ്രവര്‍ത്യോന്മുഖമായിരിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തേപ്പറ്റി ഒരു വൈറ്റ് പേപ്പര്‍ തയാറാക്കാനായി ഒരു കമ്മിറ്റിയെ തന്നെ ഏല്‍പ്പിച്ചിരിക്കയാണ്.
എന്താണീ കാലാവസ്ഥാവ്യതിയാനം? ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യന്‍ അനിയന്ത്രിതമായി പെട്രോളിയം കത്തിക്കുകയും കാടു വെട്ടിത്തെളിക്കുകയും ചെയ്യുന്നതിന്റെ ഫലമായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് എന്ന വാതകത്തിന്റെ അളവ് വളരെ കൂടുകയും തത്ഫലമായി അന്തരീക്ഷത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ അതു കൊണ്ടവസാനിക്കുന്നില്ല. ഊഷ്മാവ് കൂടുമ്പോള്‍ കൂടുതല്‍ മഞ്ഞുരുകുന്നു. ധ്രുവങ്ങളിലും പര്‍വ്വതങ്ങള്‍ക്കു മുകളിലും ഖനീഭവിച്ചു കിടന്നിരുന്ന മഞ്ഞ് ഉരുകിത്തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന വെള്ളം കടലില്‍ ചെന്നു ചേരുമല്ലോ. ഇത് കടല്‍ നിരപ്പുയരാന്‍ കാരണമാകുന്നു. മാത്രമല്ല, ഊഷ്മാവ് കൂടുമ്പോള്‍ ജലത്തിന്റെ വ്യാപ്തം വര്‍ദ്ധിക്കുന്നതു കൊണ്ടും കടല്‍നിരപ്പുയരുന്നു. അങ്ങനെ, താഴ്‍ന്നു കിടക്കുന്ന തീരപ്രദേശങ്ങളും ദ്വീപുകളും കടലിനടിയിലാകാന്‍ ഇടയാവുന്നു. ശരാശരി ഊഷ്മാവ് വര്‍ദ്ധിക്കുന്നതുകൊണ്ട് പല ജീവികള്‍ക്കും അവ ജീവിച്ചിരുന്നയിടങ്ങളില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. മത്സ്യങ്ങളും മൃഗങ്ങളും കൂടുതല്‍ തണുപ്പുള്ളയിടങ്ങള്‍ അന്വേഷിച്ചു പോകാം. എന്നാല്‍ ചെടികളെന്തു ചെയ്യും? അവയ്ക്ക് മറ്റൊരിടത്തേക്ക് പോകാന്‍ കഴിയാത്തതുകൊണ്ട് അവയുടെ വളര്‍ച്ച മുരടിക്കാം. ചെടികളുടെ ഉത്പ്പാദനക്ഷമത കുറയും. കാലാവസ്ഥാ വ്യതിയാനം പഠിക്കാനായി ഐക്യരാഷ്ടസഭ ഉണ്ടാക്കിയ Intergovernmental Panel on Climate Change അഥവാ IPCC യുടെ 2007 ലിറങ്ങിയ നാലാം റിപ്പോര്‍ട്ടനുസരിച്ച് മൊത്തം മഴ കുറയുമെങ്കിലും മഴയുടെയും വരള്‍ച്ചയുടെയും തീവ്രത വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ഇങ്ങനെ പല പ്രത്യാഘാതങ്ങളുമുണ്ടാകാം.
ഇത് കേരളത്തെ എങ്ങനെ ബാധിക്കും എന്നാലോചിച്ചു നോക്കൂ. കടല്‍ നിരപ്പുയര്‍ന്നാല്‍ കേരളതീരത്തുള്ള താഴ്ന്നയിടങ്ങളില്‍ കടല്‍ വെള്ളം കയറാം. ശരാശരി കടല്‍ നിരപ്പ് അര മീറ്റല്‍ ഉയര്‍ന്നാല്‍ ജലം എവിടെ വരെ കയറും എന്ന് ഇപ്പോള്‍ നമുക്കറിയില്ല. കടല്‍ നിര്പ്പുയരുമ്പോള്‍ നദികളില്‍ ഇപ്പോള്‍ കാണുന്നതിനേക്കാള്‍ ഉള്ളിലേക്ക് ഉപ്പുവെള്ളത്തിന്റെ പ്രഭാവമുണ്ടാകും. ഇപ്പോള്‍ത്തന്നെ ഭക്ഷണാവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന നമ്മള്‍ കൂടുതല്‍ ദൂരെ നിന്ന് ഭക്ഷണം കൊണ്ടുവരേണ്ടി വരാം. മൊത്തം ലഭിക്കുന്ന മഴയുടെ അളവു കുറയുന്നതുകൊണ്ട് ജലലഭ്യത കുറയാനാണ് സാദ്ധ്യത. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ കുളങ്ങളും തടാകങ്ങളും നികത്തിയതിന്റെ തിക്തഫലങ്ങള്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. മനുഷ്യരാശിയുടെ തന്നെ ആര്‍ത്തി മൂത്ത ജീവിതരീതി തന്നെയാണ് നമ്മെ ഇത്തരമൊരവസ്ഥയില്‍ കൊണ്ടുവന്നെത്തിച്ചിരിക്കുന്നത്. ഇതിന് ഈ കൊച്ചു കേരളത്തില്‍ മാത്ര ജീവിക്കുന്നവര്‍ വിചാരിച്ചാല്‍ കാര്യമായ മാറ്റമൊന്നും വരുത്താനാവില്ല. എന്നാല്‍ കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന ദോഷഫലങ്ങളില്‍ നിന്ന് കുറേയൊക്കെ ആശ്വാസം ലഭിക്കാന്‍ കഴിഞ്ഞേക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ താല്പര്യമെടുത്തു കാണുന്നത് നല്ലതുതന്നെ. പക്ഷെ അതുകൊണ്ട് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോര. വരാന്‍ പോകുന്ന വിപത്തിനെ നമ്മള്‍ തിരിച്ചറിഞ്ഞ് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ ഫലം നമ്മള്‍ ജനങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരും.

Subscribe to:
Posts (Atom)